ജനനസര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയപ്പോള്‍ കിട്ടിയത് മരണസര്‍ട്ടിഫിക്കറ്റ്

ജനന സര്‍ട്ടിഫിക്കറ്റ് മരണ സര്‍ട്ടിഫിക്കറ്റാക്കുന്ന ഒരു വിദഗ്ദ്ധ പഞ്ചായത്ത്. ചെങ്ങന്നൂര്‍ മുളക്കുഴ ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്ന ജമാല്‍സുമയ്യ ദമ്പതികള്‍ മകനായ മുഹമ്മദ് അസ്്‌ലമിന്റെ ജനനസര്‍ട്ടിഫിക്കറ്റിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. സര്‍ട്ടിഫിക്കറ്റ് കിട്ടിയപ്പോള്‍ എല്ലാവരും ഒന്നു ഞെട്ടി. കാരണം ജനനസര്‍ട്ടിഫിക്കറ്റിനു പകരം കിട്ടിയത് മരണസര്‍ട്ടിഫിക്കറ്റായിരുന്നു.
കോട്ട എസ്.എന്‍ വിദ്യാപീഠം സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടിയെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയില്‍ 2000 നവംബര്‍ മൂന്നിനാണ് പ്രസവിച്ചത്. തുടര്‍ന്ന് അതേ മാസം എട്ടാം തീയതി പഞ്ചായത്തില്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിരുന്നു.
സര്‍ട്ടിഫിക്കേറ്റ് മാറി എന്നുപറയുമ്പോള്‍ എല്ലാം സര്‍ട്ടിഫിക്കേറ്റല്ലെ എന്നു പറയുന്ന ഉദ്യോഗസ്ഥരുമുണ്ടെന്നും ആക്ഷേപം ഉണ്ട്. കാലം മാറിയിട്ടും സര്‍ക്കാര്‍ ഓഫീസുകള്‍ മാറിയിട്ടും ചില ആഫീസര്‍മാര്‍ മാത്രം മാറില്ലെന്നു ശഠിച്ചാല്‍. അപേക്ഷ കൊടുക്കുന്നവര്‍ ചിലപ്പോള്‍ കൈകാര്യം ചെയ്‌തെന്നിരിക്കും അത്രമാത്രം. കാരണം സഹികെട്ട ജനം ചിലപ്പോള്‍ എന്തും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























