എറണാകുളത്ത് ബോട്ട് സര്‍വീസുകള്‍ ഇനി ഉണ്ടാവില്ല, ബോട്ടുജീവനക്കാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവച്ചു

എറണാകുളത്ത് ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. യാത്രക്കാര്‍ ബോട്ടുജീവനക്കാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണു സര്‍വീസ് നിര്‍ത്തിയത്. അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിന്റെ ക്രൂര മര്‍ദ്ദനത്തില്‍ ബോട്ട് മാസ്റ്റര്‍മാര്‍ ഉള്‍പ്പെടെ ഏഴ് ജീവനക്കാര്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഒരാളുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുക്കാര്‍ ആവശ്യപ്പെട്ടു. തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ബോട്ടുജീവനക്കാര്‍ രാവിലെ മുതല്‍ പണിമുടക്കുന്നതിനാല്‍ ജില്ലയിലെ ജലഗതാഗതം സ്തംഭിച്ചു. ബോട്ട് മാസ്റ്റര്‍മാരായ സാജു, പ്രദീപ്, ഡ്രൈവര്‍ ലക്ഷ്മണ്‍ സ്രാങ്ക് സോജന്‍, ലസ്‌കര്‍മാരായ വേണു, വിഷ്ണു, രാജന്‍ എന്നിവരാണ് ചികിത്സയിലുള്ളത്. ഗുരുതര പരിക്കേറ്റ വിഷ്ണുവിന്റെ തലയില്‍ ഒമ്പത് തുന്നലുകളുണ്ടെന്ന് ആശുുത്രി അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























