ബസിന്റെ ഗിയര്‍ബോക്‌സ് ഇളകി റോഡില്‍ വീണു

കെഎസ്ആര്‍ടിസി ബസിന്റെ ഗിയര്‍ബോക്‌സ് യാത്രയ്ക്കിടെ ഇളകി റോഡില്‍ വീണു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30നു തിരുവനന്തപുരത്തുനിന്നു പാറശാലയിലേക്കു പോവുകയായിരുന്ന പാറശാല ഡിപ്പോയിലെ സെമി ലോ ഫ്‌ലോര്‍ ബസിന്റെ ഗിയര്‍ ബോക്‌സാണു ബാലരാമപുരം ജംക്ഷന് സമീപം റോഡില്‍ വീണത്. അവധി ദിവസമായതിനാല്‍ യാത്രക്കാര്‍ കുറവായിരുന്നതും ഗിയര്‍ ബോക്‌സ് ഇളകിവീണുവെന്നു മനസ്സിലാക്കിയ ഉടന്‍ ഡ്രൈവര്‍ മനഃസാന്നിധ്യം കൈവിടാതെ ബസ് നിര്‍ത്തിയതും വന്‍ അപകടം ഒഴിവാക്കി. അപകടത്തെത്തുടര്‍ന്നു ദേശീയപാതയില്‍ രണ്ടുമണിക്കൂറോളം ഗതാഗത തടസ്സം ഉണ്ടായി.
ഫൗണ്ടേഷന്‍ ബോള്‍ട്ട് തുരുമ്പിച്ചു പൊട്ടിയതിനാലാണ് ഗിയര്‍ ബോക്‌സ് ഇളകിവീണതെന്നു ഡിപ്പോ അധികൃതര്‍ പറഞ്ഞു. ബസ് കൃത്യമായി സര്‍വീസ് ചെയ്യാത്തതിനാല്‍ ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല. സര്‍വീസ് എന്നപേരില്‍ വല്ലപ്പോഴും ബസ് കഴുകി വൃത്തിയാക്കി ഓയില്‍ മാറ്റുക മാത്രമാണു പതിവ്. ഇരുപതോളം ബോള്‍ട്ടുകളിട്ട് ഘടിപ്പിച്ചിരുന്ന ഗിയര്‍ബോക്‌സാണ് ഫൗണ്ടേഷന്‍ ബോള്‍ട്ട് പൊട്ടിയതിനെത്തുടര്‍ന്ന് ഇളകി വീണത്. കരമന-പ്രാവച്ചമ്പലം റോഡില്‍ പണിനടക്കുന്നതിനാല്‍ ആടിയുലഞ്ഞാണു വണ്ടികള്‍ ഇതുവഴി കടന്നുപോകുന്നത്.
കുഴിയില്‍ വീണും മറ്റുമുള്ള യാത്രയ്ക്കിടെ ഇതിന്റെ ബോള്‍ട്ടുകള്‍ ഇളകിമാറിയതാകാമെന്ന നിഗമനത്തിലാണു ഡിപ്പോ അധികൃതര്‍. അപകടം നടന്നയുടനെ മെക്കാനിക്കുകള്‍ എത്തി ബസ് നെയ്യാറ്റിന്‍കര ഡിപ്പോയിലേക്കു മാറ്റി. കരമന-കളിയിക്കാവിള ദേശീയ പാതയില്‍ സര്‍വീസ് നടത്തുന്ന ജന്റം ഉള്‍പ്പെടെയുള്ള അനവധി ബസുകള്‍ കേടായി വഴിയില്‍ കിടക്കുന്നത് നിത്യസംഭവമായിട്ടുണ്ട്. ബസിന്റെ മുന്നിലും പിന്നിലും തീയും പുകയും കണ്ടതിനെത്തുടര്‍ന്നു ഫയര്‍ എന്‍ജിനുകള്‍ എത്തി വെള്ളംചീറ്റിക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha


























