അഞ്ചാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ 24 മുതല്‍ തിരുവനന്തപുരത്ത്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരള സ്ത്രീ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന അഞ്ചാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ ഈമാസം 24 മുതല്‍ 27 വരെ തിരുവനന്തപുരത്ത് നടക്കും. 23-ന് വൈകുന്നേരം അഞ്ചിന് ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം ചെയര്‍മാന്‍ ശശികുമാര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും.
പി കെ റോസി പുരസ്‌കാരം കവിയൂര്‍ പൊന്നമ്മയ്ക്ക് ഡോ ടി എന്‍ സീമ എം പി സമ്മാനിക്കും. 25-ന് രാവിലെ പതിനൊന്നു മണിക്ക് റീമ കല്ലിങ്കല്‍, ശ്രീബാല കെ മേനോന്‍, പുഷ്പവതി, ഹരികുമാര്‍, സി എസ് വെങ്കിടേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സിനിമയും സ്ത്രീയും സംവാദം നടക്കും. ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0471 2578809, 9539103071
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha


























