സ്‌കൂളിലേക്കു പോകുന്ന വഴി എട്ടു വയസുകാരന് തെരുവു നായയുടെ കടിയേറ്റു

മൂന്നാം ക്ലാസുകാരനു തെരുവു നായയുടെ കടിയേറ്റു. ചവറ പുതുക്കാട് രഞ്ചു ഭവനത്തില്‍ അനിത-സുരേഷ്‌കുമാര്‍ ദമ്പതികളുടെ മകന്‍ രഞ്ചുമോന്‍ (എട്ട്) ആണ് കടിയേറ്റത്. ഇന്നലെ രാവിലെ കൊറ്റന്‍കുളങ്ങര സ്‌കൂളിലേക്ക് അമ്മയുമായി വരുന്നതിനിടയില്‍ സ്‌കൂളിനു സമീപത്തു പിന്നാലെവന്ന തെരുവ് നായ് കടിക്കുകയായിരുന്നു. നിലവിളി കേട്ടു തിരിഞ്ഞു നോക്കിയ അനിത കുട്ടിയെ നായ അക്രമിക്കുന്നതാണു കണ്ടത്.
അനിതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണു കുട്ടിയെ നായയില്‍നിന്നു രക്ഷിച്ചത്. ഉടനെതന്നെ രഞ്ചുമോനെ നീണ്ടകര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കി. ചവറയുടെ പല ഭാഗങ്ങളിലും തെരുവുനായകള്‍ ഭീതിപരത്തുകയാണ്. രക്ഷാകര്‍ത്താക്കള്‍ കുട്ടികളെ സ്‌കൂളില്‍ വിടുന്നതുപോലും പേടിച്ചാണ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























