മൂന്നാറില്‍ തോട്ടം തൊഴിലാളികളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു; തൊഴിലാളി സമരം തുടരും

മൂന്നാറില്‍ തോട്ടം തൊഴിലാളികളുമായി തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ ഇന്നു നടത്തിയ രണ്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കമ്പനി പ്രതിനിധികളുമായി ഞായറാഴ്ച എറണാകുളത്ത് വീണ്ടും ചര്‍ച്ച നടത്തും.
എന്നാല്‍ മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ പ്രദേശത്തെ റോഡുകള്‍ ഇന്നും ഉപരോധിക്കുകയാണ്. സമരം ഒത്തു തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധിക്കുന്നത്. കണ്ണന്‍ദേവന്‍ കമ്പനിയുടമകള്‍ നല്‍കുന്ന ശമ്പളം, ബോണസ് എന്നിവ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് തോട്ടംതൊഴിലാളികള്‍ ആറാം ദിവസവും മൂന്നാര്‍ ടൗണില്‍ സമരം നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























