Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

രണ്ടു ദിവസം മുമ്പ് അഞ്ചാം പ്രതി അപ്പുവിന്റെ ഫോണിൽ നിന്ന് കണ്ടെടുത്ത എസ്.എം.എസ് സന്ദേശത്തിൽ അന്വേഷണ സംഘത്തിന് സംശയം; ദിലീപിനെ വളഞ്ഞ് ക്രൈം ബ്രാഞ്ചിന്റെ നിർണ്ണായക നീക്കം; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

09 FEBRUARY 2022 01:00 PM IST
മലയാളി വാര്‍ത്ത

ദിലീപിനെ വളഞ്ഞ് വീണ്ടും ക്രൈം ബ്രാഞ്ചിന്റെ നിർണ്ണായക നീക്കം. ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നുവെന്നുള്ള വിവരം ലഭ്യമാകുകയാണ്. വധ ഗൂഢാലോചനാ കേസിൽ കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസിൽ തുടർനടപടികളുടെ ഭാഗമായി നടൻ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ തയ്യാറെടുക്കുകയാണ് ക്രൈംബ്രാഞ്ച്.

രണ്ടു ദിവസം മുമ്പ് അഞ്ചാം പ്രതി അപ്പുവിന്റെ ഫോണിൽ നിന്ന് കണ്ടെടുത്ത എസ്.എം.എസ് സന്ദേശത്തിൽ അന്വേഷണ സംഘത്തിന് സംശയങ്ങളുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പുള്ള ഈ എസ്.എം.എസ് അന്വേഷണോദ്യോഗസ്ഥരോടുള്ള വൈരാഗ്യത്തിന്റെ ഭാഗമാണെന്നാണ് പ്രധാനമായും സംശയിക്കുന്നത്. ചോദ്യം ചെയ്യൽ വേളയിൽ ഇത് കിട്ടിയിരുന്നില്ല.

അപ്പു ബംഗളൂരുവിലേക്ക് എസ്.എം.എസ് അയച്ച ഫോൺ ഇപ്പോൾ സ്വിച്ച് ഓഫായിരിക്കുകയാണ്. ഫോൺ ഉപയോഗിച്ചത് ആരാണ്, മെസേജിന്റെ ഉദ്ദേശ്യം, ഇതേ മെസേജ് എങ്ങനെ ദിലീപിന്റെ ഫോണിൽ വന്നു തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുവാൻ തയ്യാറെടുക്കുന്നത് . ദിലീപിന് ഉടൻ നോട്ടീസ് കൈമാറുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി എം ബൈജു പൗലോസിന്റെ സ്വകാര്യ കാറിന്റെ നമ്പർ ദിലീപിന്റെ ഡ്രൈവർ മംഗളൂരുവിലെ ഒരു മൊബൈൽ നമ്പറിലേക്ക് അയച്ചതായി ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു.

ഡ്രൈവർ അപ്പുണ്ണി ഉപയോഗിക്കുന്ന ഫോൺ നമ്പർ പരിശോധിച്ചതിൽ നിന്നാണ് നിർണായക തെളിവുകൾ ലഭിച്ചത്. അപ്പുണ്ണിയുടെ ഫോണിൽ നിന്ന് ബൈജു പൗലോസിന്റെ വാഹനത്തിന്റെ നമ്പർ ദിലീപിന്റെ ഫോണിലേക്കും എസ്എംഎസായി അയച്ചതിന്റെ തെളിവുകൾ ലഭിച്ചു. കേസിൽ ദിലീപ് റിമാൻഡിലായിരുന്ന ദിവസങ്ങളിലാണ് കാറിന്റെ നമ്പർ അയച്ചിട്ടുള്ളത്.

ഈ ദിവസങ്ങളിൽ ദിലീപിന്റെ സഹോദരൻ പി അനൂപിന്റെ കൈവശമായിരുന്നു ഫോൺ ഉണ്ടായിരുന്നത്. പ്രതിഭാഗം കോടതിയിൽ ഹാജരാക്കാതിരുന്ന ഫോണിലേക്കാണ് എസ്എംഎസ് എത്തിയതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ബൈജു പൗലോസിനോടാണ് ദിലീപിന് ഏറ്റവും കൂടുതല്‍ ശത്രുതയുള്ളതെന്ന് സംവിധായകൻ ബാലചന്ദ്രകുമാറും പറഞ്ഞിരുന്നു.

ഹൈക്കോടതി മുഖേന അന്വേഷണോദ്യോഗസ്ഥർക്ക് ലഭ്യമാക്കിയ ദിലീപിന്റെ ഉൾപ്പെടെ ആറ് സ്മാർട്ട് ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം അടുത്ത ദിവസം ലഭിക്കും. ഇതിൽ നിന്ന് കേസിന്റെ ഗതിമാറ്റിയേക്കാവുന്ന വിവരം ലഭിക്കുമെന്നും ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നു. ദിലീപും അനൂപും കൈമാറാത്ത ഫോണിനായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ഗൂഢാലോചന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ ശബ്ദ പരിശോധനയ്ക്കായി കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തി. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരാണ് എത്തിയത്. ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. 11 മണിയോടെ പ്രതികൾ സ്റ്റുഡിയോയിൽ എത്തി.

ഇവരുടെ ശബ്ദ സാമ്പിളുകൾ ഇവിടെനിന്ന് ശേഖരിച്ച് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്കാണ് അയക്കുക. ഇതിൻ്റെ പരിശോധനാ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും തുടർനടപടി. ബാലചന്ദ്രകുമാർ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനാണ് ശബ്ദ പരിശോധന നടത്തുന്നത്. ഇതിനിടെ വധഗൂഢാലോചനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി.

തുടരന്വേഷണം റദ്ദാക്കണം, വിചാരണ വേഗത്തിലാക്കണം തുടങ്ങി രണ്ട് ആവശ്യങ്ങളാണ് ഹർജിയിൽ ദിലീപ് മുന്നോട്ട് വെച്ചിരിക്കുന്നത്. നടിയെ ആക്രമിച്ചക്കേസ് അട്ടിമറിക്കാനാണ് തുടരന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നാണ് ഹർജിയിൽ ദിലീപ് ഉയർത്തുന്ന ആരോപണം. വിചാരണ നീട്ടികൊണ്ടു പോകാനുള്ള ശ്രമവും ഇപ്പോൾ നടത്തുന്നുണ്ട്. ഇതിൽ കാര്യക്ഷമമായ ഇടപെടൽ കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും ദിലീപ് പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (12 minutes ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (32 minutes ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (37 minutes ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (40 minutes ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (1 hour ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (2 hours ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (2 hours ago)

ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം...  (2 hours ago)

അമ്മയെ ഞാൻ വെട്ടി സാറേ പെറ്റത്തള്ളയെ വെട്ടി തിന്നിട്ട് ക്രിസ്റ്റിയുടെ അട്ടഹാസം... അച്ഛൻ ആശുപത്രിൽ,തന്തയെ കൊല്ലണം  (3 hours ago)

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...  (3 hours ago)

മുന്നോട്ട് പോവല്ലേ.. സാരിയിൽ കടിച്ച് പിടിച്ചു!! മരണത്തെ തടയും പോലെ... ഇന്ദിരയെ പാമ്പ് കടിക്കും മുമ്പ് സംഭവിച്ചത്  (3 hours ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി...  (3 hours ago)

Malayali Vartha Recommends