Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

കഴിഞ്ഞ 43 മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിലാണ് ബാബുവിന് ഒരിറ്റു വെള്ളം രാവിലെ കിട്ടിയത്; വെള്ളം കൊടുത്തത് കരസേന എത്തിയിട്ട്; നമ്മുടെ സുരക്ഷ സംവിധാനങ്ങളിൽ ആശങ്കയുണ്ട്; വിമർശനവുമായി സോഷ്യൽ മീഡിയ

09 FEBRUARY 2022 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

കഴിഞ്ഞ 43 മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിലാണ് ബാബുവിന് ഒരിറ്റു വെള്ളം രാവിലെയോടെ ലഭിക്കുന്നത് . കഴിഞ്ഞദിവസം വെള്ളവും ഭക്ഷണവും നൽകാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. കരസേന എത്തിയിട്ട് മാത്രമാണ് വെള്ളം നൽകാൻ കഴിഞ്ഞത്. ഇപ്പോൾ ഇതാ കളക്ടറിനെതിരെയും സർക്കാർ സംവിധാനങ്ങൾക്ക് എതിരെയും കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുകയാണ്.

ഒരു വ്യക്തി ഇത്രത്തോളം മണിക്കൂറുകൾ അവിടെ കുടുങ്ങി കിടന്നിട്ടുംആ വ്യക്തിയെ രക്ഷിക്കാനോ ആ വ്യക്തിക്ക് ഒരിറ്റു വെള്ളം കൊടുക്കാനോ വേണ്ട സംവിധാനം നമ്മുടെ നാട്ടിൽ ഇല്ലയോ എന്ന പ്രധാന വിമർശനമാണ് സർക്കാറിനെതിരെ ശക്തമാകുന്നത്. കുടുങ്ങിക്കിടന്ന പയ്യൻ ഒരുപാട് പ്രാവശ്യം വെള്ളം ചോദിക്കുന്ന സാഹചര്യമുണ്ടായി.എന്നാൽ അവനു വെള്ളം നൽകാൻ ഇന്നലെ ശ്രമം ഉണ്ടായി എങ്കിലും അത് വിജയിച്ചിരുന്നില്ല.

എന്നാൽ ഇപ്പോൾ ഇന്നലെ എത്തിയ കരസേനയാണ് ഇന്ന് രാവിലെ ബാബുവിന് വെള്ളം നൽകിയത്. ഇത്രത്തോളം പരിതാപകരമാണ് നമ്മുടെ നാട്ടിലെ സുരക്ഷാസംവിധാനങ്ങൾ എന്ന വമ്പൻ വിമർശനമാണ് സോഷ്യൽ മീഡിയ സർക്കാരിനെതിരേ ഉന്നയിക്കുന്നത്. മാത്രമല്ല കളക്ടർക്കെതിരെയും ചെറിയ രീതിയിലുള്ള വിമർശനങ്ങൾ ശക്തമാകുന്നുണ്ട് . കഴിഞ്ഞദിവസം ഉച്ചയോടെ മാത്രമാണ് ഈ വിഷയം വളരെ അധികം മാധ്യമശ്രദ്ധ നേടിയത്.

അതുവരെയും ഈ വിഷയം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. പ്രഭാകരൻ എംഎൽഎ കഴിഞ്ഞദിവസം പറഞ്ഞത് ഉച്ചയോടെ ഈ കാര്യമറിഞ്ഞപ്പോൾ കളക്ടറോട് സംസാരിച്ചെന്നും എന്നാൽ രക്ഷിക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ എല്ലാം ഇവിടെ ഉണ്ടെന്നുമാണ് കളക്ടർ പറഞ്ഞതെന്നാണ്. പക്ഷേ കരസേന ഇന്നലെ രാത്രി എത്തുന്നതു വരെയും വേണ്ടുന്ന രീതിയിൽ ആ പയ്യനെ സഹായിക്കാനോ ഒരിറ്റ് വെള്ളം കൊടുക്കുവാനോയുള്ള പ്രവർത്തനങ്ങളും വിജയകരമായില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനും കരസേനയുടെ സഹായം ലഭ്യമാക്കാനും സമയം വൈകി എന്നത് കളക്ടറുടെയും പോലീസിന്റെയും വീഴ്ച ആയിട്ടാണ് സോഷ്യൽ മീഡിയ അടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നത്. പോലീസിനെതിരെ യും ചെറിയ രീതിയിലുള്ള വിമർശനങ്ങൾ ശക്തമാകുന്നുണ്ട്.

സർക്കാരിനെതിരെയും നമ്മുടെ രക്ഷാപ്രവർത്തനം സംവിധാനങ്ങൾക്കെതിരെയും സോഷ്യൽ മീഡിയയിൽ വളരെയധികം ആശങ്കകൾ ആളുകൾ പങ്കുവയ്ക്കുന്നുണ്ട്. അതേപോലെ വിമർശനങ്ങളും ആളുകൾ ശക്തമാക്കുന്നുണ്ട്. ഇന്നലെ മുതൽ ബാബു ഒരേയൊരു കാര്യമാണ് രക്ഷാപ്രവർത്തനം നടത്തുന്നവരോട് ആവശ്യപ്പെട്ടത്. അത് വെള്ളമാണ്. 43 മണിക്കൂറുകൾ പിന്നിടുമ്പോൾ ബാബുവിന്റെ കാത്തിരിപ്പിന് വിരാമമിട്ട് കരസേന വെള്ളം കൊടുക്കുകയായിരുന്നു. അതായത് ഒരിറ്റു വെള്ളം കിട്ടാൻ വേണ്ടി ബാബു കാത്തിരുന്നത് രണ്ട് ദിവസം എന്നതാണ് ആശങ്കപ്പെടുത്തുന്ന സത്യാവസ്ഥ.

ഇപ്പോളിതാ അവിടെ നിന്നും ലഭ്യമാകുന്ന ഏറ്റവും പുതിയ വിവരങ്ങൾ ദൗത്യസംഘമെത്തി ബാബുവിനെ മുകളിലേക്ക് കയറ്റിയെന്ന വിവരങ്ങൾ ആണ്. സമാനതകളില്ലാത്ത രക്ഷാദൗത്യം ആണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ തുടങ്ങിയ രക്ഷാപ്രവർത്തനം സൂര്യവെളിച്ചം വന്നതോടെ വീണ്ടും ശക്തമാക്കുകയായിരുന്നു.

ഹെൽമെറ്റും മറ്റ് സുരക്ഷാസംവിധാനങ്ങളും നല്കിയാണ് ബാബുവിനെ മുകളിലേക്ക് കയറ്റിയത്. ഇതിനിടയിൽ മലയടിവാരത്ത് വമ്പൻ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട് . ആംബുലൻസും ഡോക്ടർമാരും എല്ലാം സജ്ജമായിരിക്കുകയാണ് മലയടിവാരത്ത്. ബാബുവിന് തക്കസമയത്ത് വൈദ്യ സഹായം എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇവർ തയ്യാറായിരിക്കുന്നത്. അപൂർവങ്ങളിൽ അപൂർവമായ സംഭവം ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ദൗത്യസംഘം താഴേക്കിറങ്ങി കഴിഞ്ഞിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (12 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (3 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (3 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (4 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (4 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (4 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (6 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (6 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (6 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (7 hours ago)

Malayali Vartha Recommends