ടിപി വധക്കേസ് പ്രതികളായ കൊടി സുനിക്കും കൂട്ടര്‍ക്കും സെന്‍ട്രല്‍ ജയിലില്‍ സുഖജീവിതം; സഹതടവുകാരന്റെ കത്ത് പുറത്ത്

ടി.പി. വധക്കേസ് പ്രതികള്‍ക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുഖജീവിതമെന്ന് ആരോപിച്ചുള്ള സഹതടവുകാരന്റെ കത്ത് പുറത്ത്. . അന്ധേരി സുര, കൊടി സുനി, ടി.കെ. രജീഷ്, അനൂപ്, ഷാഫി എന്നിവര്‍ക്ക് ഡി ബ്ലോക്കില്‍ ഭക്ഷണ ജോലി കാര്യങ്ങളില്‍ പ്രത്യേക പരിഗണന ലഭിക്കുന്നതായാണ് ആരോപണം.
കത്തിലെ ആരോപണം ഇങ്ങനെ... ടി.പിക്കാര്‍ക്ക് ജോലി ചെയ്യേണ്ട. ശമ്പളം കിറുകൃത്യമായി അക്കൗണ്ടിലെത്തും. ജോലി ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശമാണെന്നാണ് ഡെപ്യൂട്ടി ചുമതലയുള്ളവര്‍ പറയുക. ടി.പി കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് വിവിധ ബ്ലോക്കിലെ സ്വീപ്പര്‍ ജോലിയാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും ഇവര്‍ ഇതുവരെ ജോലി ചെയ്യുന്നത് കണ്ടിട്ടില്ലെ\'ന്നും കത്തില്‍ പറയുന്നു.
\'മീനും മട്ടനും പൊരിച്ചത്, ഓംലെറ്റ്, ചപ്പാത്തി, വാഴയ്ക്ക റോസ്റ്റ്, ഉള്ളിവട, ഇലയപ്പം എന്നിവയെല്ലാം ഇവരുടെ മുറികളില്‍ എത്തിക്കും. ഇതിന് തടവുകാരായ ജോലിക്കാരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ പരസ്യമായി ഇവര്‍ ഉപയോഗിച്ചാല്‍ പോലും ആരും ചോദ്യം ചെയ്യില്ല. ചപ്പാത്തി നിര്‍മാണ സ്ഥലത്ത് സി.പി.എമ്മുകാരായ രാഷ്ട്രീയ തടവുകാരെ മാത്രമാണ് ജോലിക്ക് നിയോഗിക്കുക. ഇവിടെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനും സൗകര്യമുണ്ട്. ചില ഉദ്യോഗസ്ഥര്‍ ഇക്കാര്യം മുകളില്‍ അറിയിച്ചപ്പോള്‍ അവരെ ശാസിക്കുകയായിരുന്നു.\'
റിമാന്‍ഡ് ചെയ്യപ്പെടുന്ന പ്രതികള്‍ മാത്രമുള്ള ബ്ലോക്കിലാണ് ടി.പി കേസിലെ പ്രതികളുടെ താമസം . ഈ താത്കാലിക തടവുകാര്‍ക്ക് പ്രബലരായ ടി.പി കേസ് പ്രതികള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കഴിയുന്നില്ല. ഇതിനെ മുതലെടുക്കുകയാണ് ഉദ്യോഗസ്ഥരെന്നും കത്തിലൂടെ സഹതടവുകാരന്‍ ആരോപിക്കുന്നു.
കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ ഫേസ് ബുക്കും മൊബൈലും ഉപയോഗിച്ചതിന്റെ പേരിലാണ് ടി.പി കേസ് പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. സംഭവത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ നടപടിയുടെ ഭാഗമായി വിയ്യൂര്‍ ജയിലിലേക്ക് തന്നെ മാറ്റിയത് പ്രതികള്‍ക്ക് കൂടുതല്‍ സൗകര്യമായെന്നും സഹതടവുകാരന്‍ കത്തില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























