പത്തനംതിട്ട അടൂരില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് അപകടം; ഏഴുപേരാണ് കാറിലുണ്ടായിരുന്നത്; ഇതില്‍ നാലുപേരെ ആദ്യഘട്ടത്തില്‍ തന്നെ രക്ഷപ്പെടുത്തിയിരുന്നു; കാറിനുള്ളില്‍നിന്ന് അവസാനം പുറത്തെടുത്ത മൂന്നുപേർ മരിച്ചു ; അപകട കാരണം വെളിപ്പെടുത്തി ഡോക്ടർ; രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ കാണാം

പത്തനംതിട്ട അടൂരില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് അപകടം. മൂന്നു പേര് മരിച്ചു ഏഴുപേരാണ് കാറിലുണ്ടായിരുന്നതാണ് ലഭ്യമാകുന്ന വിവരം. കൊല്ലം ആയൂര്‍ സ്വദേശികളായ ശ്രീജ(45) ശകുന്തള (51) ഇന്ദിര (57) എന്നിവരാണ് മരിച്ചത്.അല്‍പ്പസമയം മുന്‍പാണ് അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കാര്‍ കനാലിലേയ്ക്ക് പോയത്.
നിലവില്‍ വാഹനം കരയ്ക്ക് കയറ്റിയിട്ടുണ്ട്. കൊട്ടാരക്കരയില്‍ നിന്നും അടൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.കാറില്‍ ആകെ ഏഴ് യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ നാലുപേരെ ആദ്യഘട്ടത്തില്‍ തന്നെ രക്ഷപ്പെടുത്തിയിരുന്നു. കാറിനുള്ളില്‍നിന്ന് അവസാനം പുറത്തെടുത്ത മൂന്നുപേരാണ് മരിച്ചത്.
14 വയസ്സുള്ള കുട്ടിയും കാറിലുണ്ടായിരുന്നു. കുട്ടി രക്ഷപ്പെട്ടതായാണ് വിവരം.ഹരിപ്പാട്ടേക്ക് വിവാഹാവശ്യത്തിനായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡിവൈഡറിൽ ഇടിച്ച് കാർ കനാലിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ഡോക്ടര്‍ പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് 1.15-ഓടെ കരുവാറ്റ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.
ആയൂര്‍ അമ്പലമുക്കില്‍നിന്ന് ഹരിപ്പാടേക്ക് വിവാഹവസ്ത്രങ്ങള്‍ നല്‍കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്.കനാലില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാല്‍ കാര്‍ വെള്ളത്തിലൂടെ ഒഴുകി കനാലിലെ പാലത്തിനടിയില്‍ കുടുങ്ങികിടക്കുകയായിരുന്നു. രക്ഷപ്പെട്ടവർ അപകടനില തരണം ചെയ്തതായാണ് വിവരം.സംഭവത്തിന്റെ ദൃശ്യങ്ങൾ കാണാO .
https://www.facebook.com/Malayalivartha

























