കെ.എസ്.ആര്.ടി.സിയുടെ രക്ഷകനായി അവതരിച്ച എംഡി ആന്റണി ചാക്കോ മനം മടുത്ത് രാജിയ്ക്ക്
കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാനായി എത്തിയ എംഡിയും ചെയര്‍മാനുമായ ആന്റണി ചാക്കോ മനം മടുത്ത് രാജിവെയ്ക്കുന്നു. മുങ്ങിക്കയത്തില് നിന്നും കെസ്ആര്ടിസിയെ രക്ഷിക്കാനുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാരുടെ സംഘടനകളുടെയും സര്‍ക്കാരിന്റെയും പിന്തുണ കിട്ടാത്തതില്‍ മനം മടുത്താണ് രാജിവയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനം ഏറ്റെടുത്ത നാള് മുതല്‍ തന്നെ എംഡിയെ അനുസരിക്കാതെയുള്ള പോക്കായിരുന്നു ജീവനക്കാരുടെ സംഘടനകളില്‍ നിന്ന് ആന്റണി ചാക്കോയ്ക്ക് ലഭിച്ചത്. കെ.എസ്.ആര്.ടി.സിയെ നവീകരിക്കാന്‍ അദ്ദേഹം മുന്നോട്ടു വച്ച പല പദ്ധതികളോടും സര്‍ക്കാരും മുഖംതിരിച്ചു. ഈ സാഹചര്യത്തില്‍ ഒരുവാവയായി തുടരുന്നതില്‍ പ്രയോജനമില്ലെന്നു കണ്ടാണ് രാജി വയ്ക്കുന്നത്.
പെന്ഷന് സ്ഥിരമായി മുടങ്ങുന്നത് പരിഹരിക്കാനും കോര്‍പ്പറേഷന്റെ നഷ്ടം കുറയ്ക്കാനും ആന്റണി ചാക്കോയ്ക്ക് കഴിയുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അതേസമയം, പ്രശ്ന പരിഹാരത്തിന് അദ്ദേഹം മുന്നോട്ടു വച്ച പെന്ഷന് പ്രായം വര്‍ദ്ധന ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ തള്ളി. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കുറഞ്ഞ വായ്പയ്ക്ക് കടം എടുത്ത് നിലവിലുള്ള പലിശ കൂടിയ വായ്പകളില്‍ നിന്ന് രക്ഷ നേടുന്നതിനുള്ള പദ്ധതിയും ഇഴയുകയാണ്. കെ.എസ്. ആര്. ടി.സി നവീകരിക്കുന്നതിന്റെ ഭാഗമായി അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് കൂട്ടിയതും ജി.പി.എസ് സംവിധാനം കൊണ്ടു വന്നതും കൊറിയര്‍ സര്‍വീസ് ആരംഭിച്ചതുമെല്ലാം ആന്റണി ചാക്കോയുടെ നേട്ടമാണ്.
ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ആരോപിച്ച് ഒരു തൊഴിലാളി സംഘടനയിലെ പ്രവര്‍ത്തകര്‍ ഈയിടെ ആലപ്പുഴയിലെ അദ്ദേഹത്തിന്റെ വീടിനു നേരെ കല്ലെറിഞ്ഞിരുന്നു. ടി.എ, ഡി.എ ഇനത്തില്‍ എം.ഡി വന്‍ തുക പറ്റുന്നതായി കാണിച്ച് ചില സംഘടനകള്‍ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. താന്‍ അനധികൃതമായി ഒരു രൂപയും കൈപ്പറ്റിയിട്ടില്ലെന്ന് ആന്റണി ചാക്കോ പറഞ്ഞു.
ഇങ്ങനെ പൊതുസേവന തല്പരരായ സത്യ സന്ധനായ ഉദ്യോഗസ്ഥര്‍ മനം മടുത്ത് കേന്ദ്ര സര്‍വീസിലേക്ക് പോകുബോള്‍ നഷ്ടം ജനങ്ങള്‍ക്കാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha