ദൈവം വന്ന വഴി... ബാബുവിനെ ജീവിതത്തിലേക്ക് സൈന്യം കൈപിടിച്ചുയര്‍ത്തുമ്പോള്‍ വിശ്വസിക്കാനായില്ല; പാറയിടുക്കില്‍ കുടുങ്ങി 34 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു; കാല്‍ മറ്റൊരു പാറയിടുക്കില്‍ ഉടക്കി നിന്നതിനാല്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

ഒരാളെ രക്ഷപ്പെടുത്താന്‍ വേണ്ടി സൈന്യം നടത്തിയ അത്ഭുതകരമായ പ്രവൃത്തിയുടെ നടുക്കത്തില്‍ നിന്നും മലയാളികള്‍ ഇപ്പോഴും മുക്തരായിട്ടില്ല. അതിനിടെ ബാബു അനുഭവിച്ച ദുരിതങ്ങള്‍ ഒന്നൊന്നായി പുറത്ത് വരികയാണ്. പാറയിടുക്കില്‍ കുടുങ്ങി 34 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു.
ദൈവത്തിന്റെ കൈ അപ്പോഴും ബാബുവിനെ കാത്തു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. മസില്‍ കയറിയതിനെത്തുടര്‍ന്നു കാല്‍ ഉയര്‍ത്തിവയ്ക്കാന്‍ ശ്രമിച്ചപ്പോഴാണു വഴുതി വീണത്. കാല്‍ മറ്റൊരു പാറയിടുക്കില്‍ ഉടക്കി നിന്നതിനാല്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
രക്ഷാദൗത്യത്തില്‍ പങ്കാളിയായ മദ്രാസ് റജിമെന്റ് സെന്ററിലെ ലഫ്. കേണല്‍ ഹേമന്ത് രാജിന്റേതാണ് ഈ വാക്കുകള്‍ ഇങ്ങനെയാണ്.
'അവിടെ എത്തിപ്പെടുന്നതിലെ പ്രയാസമൊഴിച്ചാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം സര്‍വസാധാരണമായ ദൗത്യമായിരുന്നു മലമ്പുഴയിലേത്. കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമൊക്കെ ഞങ്ങള്‍ സ്ഥിരമായി ഇത്തരം ദൗത്യത്തില്‍ ഏര്‍പ്പെടുന്നവരാണ്'
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ഹേമന്ത് രാജ് ഉള്‍പ്പെടെ 24 പേരടങ്ങുന്ന 2 സംഘങ്ങളാണു രക്ഷാദൗത്യത്തിനു മലമ്പുഴയില്‍ എത്തിയത്. സംഘാംഗങ്ങളെല്ലാം പര്‍വതാരോഹണത്തില്‍ ഉള്‍പ്പെടെ പരിശീലനം നേടിയവരായതിനാല്‍ കാര്യമായ പ്രതിസന്ധികള്‍ ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി മുന്നൊരുക്കങ്ങള്‍ നടത്തിയാണു മലമ്പുഴയിലേക്കു തിരിച്ചത്. ബാബു കുടുങ്ങിക്കിടന്ന പ്രദേശത്തെപ്പറ്റി മുന്‍പരിചയമില്ലാത്തതിനാല്‍ ഗൂഗിള്‍ മാപ് ഉപയോഗിച്ചു പഠനം നടത്തി. ഹേമന്ദ് രാജ് 2018 ലെ പ്രളയകാലത്തും രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നു. 2019 ല്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ ലഭിച്ചു.
ബാബുവിനെ ജീവിതത്തിലേക്കു നയിച്ച വിരല്‍സ്പര്‍ശം ബാലയുടേതായിരുന്നു. പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ വടത്തിലൂടെ ഇറങ്ങി രക്ഷിച്ചത് ഊട്ടി വെല്ലിങ്ടനിലെ സൈനികനായ ബി. ബാലകൃഷ്ണനാണ് (ബാല). ബാബുവിനു വെള്ളം നല്‍കിയതും ബാലതന്നെ. മുകളിലെത്തിയ ബാബു, ബാലയ്ക്കു മുത്തം നല്‍കുന്ന വിഡിയോ വൈറലായി. ഇന്ത്യന്‍ സൈനികര്‍ക്കു ബാബു ജയ് വിളിക്കുന്നുമുണ്ട്. 'ബാബുവിന്റെ ജീവനായിരുന്നു ഞങ്ങള്‍ക്കു പ്രധാനം, ഒപ്പം, അവന്റെ മനോധൈര്യത്തെ അഭിനന്ദിക്കുന്നു' എന്നായിരുന്നു ബാലയുടെ പ്രതികരണം.
ഏഴ് മണിക്കാണ് വടംകെട്ടി ബാബുവിന് അടുത്തെത്താനുള്ള ശ്രമം രണ്ടു സംഘങ്ങളായി ആരംഭിക്കുന്നത്. സൈനിക!ര്‍ താഴേക്ക് ഇറങ്ങുന്നു. രണ്ടു മണിക്കൂറിലേറെയെടുത്ത് സൈനികര്‍ ബാബുവിനരികെയെത്തി. സൈനികന്‍ ബാല, ബാബുവിന്റെ കയ്യില്‍ തൊട്ടു. കുടിക്കാന്‍ വെള്ളം നല്‍കി. 43 മണിക്കൂറിനു ശേഷം ബാബുവിന് ദാഹജലം
ബെല്‍റ്റ് അണിയിച്ച്, കയര്‍ ഉപയോഗിച്ച് ബാബുവിനെ മുകളിലേക്കു കയറ്റാന്‍ തുടങ്ങി. പതിയെ സമയമെടുത്ത് മുകളിലേക്ക്. അവസാനം മുകളിലെത്തി. പിന്നീട് ദൗത്യസംഘത്തിനൊപ്പം ആശ്വാസവും ആഹ്ലാദവും പങ്കിടുന്നു, ചിത്രങ്ങളെടുക്കുന്നു. രക്ഷിച്ച സൈനികരെ ചുംബിച്ചും സൈനികര്‍ക്കൊപ്പം ഇന്ത്യന്‍ ആര്‍മി കീ ജയ്, ഭാരത്മാതാ കീ ജയ് മുദ്രാവാക്യങ്ങള്‍ വിളിച്ചും ആഹ്ലാദം പങ്കിടുന്നു.
ഉച്ചയ്ക്ക് 12.02 ഓടെ സൂലൂര്‍ വ്യോമതാവളത്തില്‍നിന്നുള്ള ഹെലികോപ്റ്റര്‍ മലമുകളിലെത്തി ബാബുവിനെ എയര്‍ലിഫ്റ്റ് ചെയ്യുന്നു. ഹെലികോപ്റ്റര്‍ കഞ്ചിക്കോട് ഹെലിപാഡിലെത്തി. തുടര്‍ന്ന് റോഡ് മാര്‍ഗം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക്. ഉച്ചയ്ക്ക് 12.50ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha























