മദ്യപാനത്തെ ചൊല്ലി തര്‍ക്കം.... ഒടുവില്‍ വഴക്കിനിടെ മകന്റെ അടിയേറ്റ് പിതാവിന് ദാരുണാന്ത്യം

മദ്യപാനത്തെ ചൊല്ലി തര്‍ക്കം.... ഒടുവില്‍ വഴക്കിനിടെ മകന്റെ അടിയേറ്റ് പിതാവിന് ദാരുണാന്ത്യം.. ഇരുമ്പനം മഠത്തിപ്പറമ്പില്‍ കരുണാകരന്‍ (64) ആണ് മരിച്ചത്.
ഓട്ടോത്തൊഴിലാളിയായ മകന്‍ അവിന്‍ എന്നു വിളിക്കുന്ന അമല്‍ (27)നെ ഹില്‍പാലസിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. ബുധനാഴ്ച രാത്രി ഏഴോടെയാണ് ഇവരുടെ വീട്ടില്‍ വഴക്കുണ്ടായത്. ബഹളത്തെ തുടര്‍ന്ന് എട്ടോടെ കരുണാകരന് തലയ്ക്കടിയേല്‍ക്കുകയായിരുന്നു.
വഴക്ക് പതിവായിരുന്നതിനാല്‍ ആരും ശ്രദ്ധിച്ചില്ല. ഇടയ്ക്ക് ഇവരുടെ കുടുംബത്തില്‍ വഴക്കുണ്ടാകാറുള്ളത് കൊണ്ട് സമീപവാസികളും ശ്രദ്ധിച്ചിരുന്നില്ല. കരുണാകരന്റെ ഭാര്യ രുഗ്മിണി വീട്ടിലുണ്ടായിരുന്നെങ്കിലും അവരും ഭര്‍ത്താവിന്റെ തലയ്ക്ക് പരുക്കേറ്റത് ഗൗനിച്ചില്ല.
തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ ഭര്‍ത്താവ് ബോധരഹിതനായി കിടക്കുന്നത് കണ്ട് തൃശൂരില്‍ ജോലി ചെയ്യുന്ന മൂത്ത മകനെ വിളിച്ചറിയിക്കുകയായിരുന്നു. മകന്‍ വീടിനടുത്തുള്ള ബന്ധുക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് സമീപവാസികള്‍ വന്നു നോക്കുമ്പോള്‍ തുണി കൊണ്ട് പുതച്ച നിലയില്‍ കരുണാകരന്‍ മരിച്ചു കിടക്കുകയായിരുന്നു.
സംഭവം അറിയിച്ചതിനെ തുടര്‍ന്നു ഹില്‍പാലസ് പോലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha






















