കൊല്ലത്ത് പിക് അപ്പ് വാന്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

കൊല്ലം കുളത്തൂപ്പുഴ കല്ലാറില്‍ പിക് അപ്പ് വാന്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. കുളത്തൂപ്പുഴ സ്വദേശിയായ യഹിയകുട്ടി, ചിതറ സ്വദേശി സക്കീര്‍ എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ചിതറ സ്വദേശികളായ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി പത്ത് മണിയോടെ കല്ലാര്‍ ബോംബെക്കാരുടെ തോട്ടത്തിലായിരുന്നു അപകടം നടന്നത്.
തോട്ടത്തില്‍ റബ്ബര്‍ മരങ്ങള്‍ മുറിക്കുന്നുണ്ടായിരുന്നു. അവിടേക്ക് ആവശ്യമായ വാഹനങ്ങള്‍ക്കുള്ള ഡീസലുമായി വന്ന പിക്ക് അപ്പ് വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഒരു സൈറ്റില്‍ നിന്ന് മറ്റൊരു സൈറ്റിലേക്ക് പോകുമ്പോള്‍ പിക്ക് അപ്പ് വാന്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പിക്ക് അപ്പ് വാന്‍ ഡ്രൈവറാണ് മരിച്ച യഹിയ. പരിക്കേറ്റ മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
"
https://www.facebook.com/Malayalivartha






















