ലോകായുക്ത നിയമഭേദഗതിക്ക് എതിരായ ഹര്‍ജിയില്‍ സ്റ്റേയില്ല.... ദേഭഗതി ചോദ്യം ചെയ്തുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി

ലോകായുക്ത നിയമഭേദഗതിക്ക് എതിരായ ഹര്‍ജിയില്‍ സ്റ്റേയില്ല. ദേഭഗതി ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.
രണ്ടാഴ്ച കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കും. പുതിയ ഭേദഗതി പ്രകാരം എടുക്കുന്ന സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഹര്‍ജിയുടെ അന്തിമതീര്‍പ്പിന് വിധേയമായിരിക്കും. പൊതു പ്രവര്‍ത്തകനായ ആര്‍.എസ്. ശശികുമാറാണ് ഹര്‍ജി നല്‍കിയത്.
നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഓര്‍ഡിനന്‍സ് എന്നും നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
"
https://www.facebook.com/Malayalivartha






















