എനിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ചത് എന്റെ അവകാശമാണ്, സ്വാതന്ത്യമാണ്. ശിവശങ്കറിനും അദ്ദേഹത്തിന്റെ പുസ്തകത്തിനും എതിരേ പ്രതികരിച്ചതിലുള്ള ആക്രണമാണ് ഇപ്പോള്‍ നടക്കുന്നത്. ഒന്നുകില്‍ ആക്രമണം, അല്ലെങ്കില്‍ മരണം അല്ലെങ്കില്‍ ജയില്‍ എന്ന് തന്നെയാണ് ഉറച്ച് വിശ്വസിക്കുന്നത്. പ്രതികരിച്ചിരിക്കുന്നത് വളരെ ശക്തനായ, സ്വാധീനശക്തിയുള്ള ഒരു ഉദ്യോഗസ്ഥനെതിരേയാണ്. വരും ദിവസങ്ങളില്‍ എന്തും സംഭവിക്കാം. എന്താണെങ്കിലും അതിനെ നേരിടാന്‍ തയ്യാറാണ്. ക്രൈംബ്രാഞ്ച് നടപടിക്ക് പിന്നില്‍ ശിവശങ്കറാണെന്ന് സ്വപ്ന

സ്വർണക്കടത്ത് വിവാദത്തിന് പിന്നാലെ ആത്മകഥയിൽ തന്നെ കുറ്റപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ ശിവശങ്കറിനെതിരെ തുറന്നടിച്ചും തന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്നും സ്വപ്നയുടെ തുറന്നുപറച്ചിലുകൾക്ക് പിന്നാലെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡനപരാതി കെട്ടിച്ചമച്ചതിന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. എന്നാലിപ്പോഴിതാ എയര്‍ ഇന്ത്യ സാറ്റ്സിലെ ഉദ്യോഗസ്ഥനെതിരേ വ്യാജപീഡന പരാതി ചമച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നിലും ശിവശങ്കര്‍ തന്നെയെന്ന് വിശ്വസിക്കുന്നതായി സ്വപ്‌ന സുരേഷിൻറെ വെളിപ്പെടുത്തൽ പുറത്ത് വരുകയാണ്.
തിടുക്കത്തില്‍ കുറ്റപത്രം നല്‍കിയതിന് പിന്നില്‍ ശിവശങ്കറിന്റെ അധികാരം ഉപയോഗിച്ചിട്ടുണ്ടാകാം. ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ തീരുമാനിക്കെട്ടെ. കേസുകളെല്ലാം കൂട്ടി വായിക്കുന്നുവെന്നും എന്നാല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കേസുകളെക്കുറിച്ച് പറയുന്നില്ലെന്നും അവര്‍ പറഞ്ഞു. താന്‍ തുറന്നു സംസാരിച്ചതിന്റെ അനന്തരഫലം ആയിരിക്കാം ഇത്തരം നടപടികളെന്നും എന്നാല്‍ എന്തും നേരിടാന്‍ തയ്യാറാണെന്നും സ്വപ്‌ന പറഞ്ഞു. എനിക്കെതിരായ ശിവശങ്കറിന്റെ തെറ്റായ ആരോപണങ്ങള്‍ക്ക് എതിരേ മാത്രമാണ് പ്രതികരിച്ചത്.
ശിവശങ്കറിനൊപ്പം ആര് നില്‍ക്കും നില്‍ക്കില്ല എന്നത് തന്റെ വിഷയമല്ല. തനിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ചു എന്നേയുള്ളൂ. അത് എന്റെ അവകാശമാണ്, സ്വാതന്ത്യമാണ്. ശിവശങ്കറിനും അദ്ദേഹത്തിന്റെ പുസ്തകത്തിനും എതിരേ പ്രതികരിച്ചതിലുള്ള ആക്രണമാണ് ഇപ്പോള്‍ നടക്കുന്നത്.
ഒന്നെങ്കില്‍ ആക്രമണം, അല്ലെങ്കില്‍ മരണം അല്ലെങ്കില്‍ ജയില്‍ എന്ന് തന്നെയാണ് ഉറച്ച് വിശ്വസിക്കുന്നത്. പ്രതികരിച്ചിരിക്കുന്നത് വളരെ ശക്തനായ, സ്വാധീനശക്തിയുള്ള ഒരു ഉദ്യോഗസ്ഥനെതിരേയാണ്. വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കും എന്നറിയില്ല. എന്താണോ സംഭവിക്കാന്‍ പോകുന്നത് അതിനെ നേരിടാന്‍ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















