വഴിയിൽ കിടന്ന പെരുമ്പാമ്പിനെ പിടികൂടി നാട്ടുകാർക്ക് മുൻപിൽ പ്രദർശനവും സ്കൂട്ടർ സവാരിയും... ഒടുക്കം വേണ്ടി ഓടിച്ച് കയറ്റിയത് പോലീസ് സ്റ്റേഷനിലേക്ക്; കോഴിക്കോട് കൊയിലാണ്ടിയിൽ സംഭവിച്ചത്!

കഴിഞ്ഞ ജനുവരി 29നാണ് സംഭവം നടന്നത്. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. വഴിയിൽ കിടന്നിരുന്ന പെരുമ്പാമ്പിനെ പിടികൂടി മുചുകുന്ന് സ്വദേശി ജിത്തുവാണ് സ്കൂട്ടറിൽ യാത്ര നടത്തിയത്. പാമ്പിനെ ഇയാൾ നാട്ടുകാരുടെ മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങൾ നാട്ടുകാർ പകർത്തിയിരുന്നു. ചിത്രങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. പിന്നാലെ വനംവകുപ്പ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ജിത്തുവിന്റെ മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിനുശേഷം ആവശ്യമെങ്കിൽ കേസെടുക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ജിത്തുവിന് പാമ്പ് പിടിത്തം വശമില്ലെന്നും മദ്യലഹരിയിൽ പാമ്പുമായി യാത്ര ചെയ്യുകയായിരുന്നെന്നും വനംവകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായി. പാമ്പിനെ പിടികൂടി ജിത്തു തന്നെ രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പൊലീസ് പാമ്പിനെ വനംവകുപ്പിന് കൈമാറി. നിരീക്ഷണത്തിന് ശേഷം ജനുവരി ആറിന് പാമ്പിനെ കാട്ടിൽ കൊണ്ടുപോയി തുറന്നുവിടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















