'ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണ്ണക്കള്ളക്കടത്തിന് ജയിലില്‍ പോയിട്ടില്ല. കഴിഞ്ഞ അഞ്ചുകൊല്ലം ഒരൊറ്റ വര്‍ഗ്ഗീയ ലഹള നടന്നിട്ടില്ല. ഒരാള്‍ പോലും പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല....' മുഖ്യമന്ത്രിക്കെതിരെ ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രൻ

വോട്ടര്‍മാര്‍ക്ക് തെറ്റുപറ്റിയാല്‍ യു പി കാശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്‌താവന സമൂഹമാധ്യമങ്ങളിലടക്കം ഏറെ വിവാദം സൃഷ്‌ടിച്ചിരിക്കുകയാണ്. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ തന്നെ മറുപടി നല്‍കുകയും ചെയ്യുകയുണ്ടായി.
യുപി കേരളം പോലെയായാല്‍ തന്നെ അവിടത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതാണ്. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിക്കുകയുണ്ടായി. ഇത് ഇടതുപക്ഷം ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു.
എന്നാലിതാ വിഷയത്തിൽ ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രതികരിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണ്ണക്കള്ളക്കടത്തിന് ജയിലില്‍ പോയിട്ടില്ല. കഴിഞ്ഞ അഞ്ചുകൊല്ലം ഒരൊറ്റ വര്‍ഗ്ഗീയ ലഹള നടന്നിട്ടില്ല. ഒരാള്‍ പോലും പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല. എന്നിങ്ങനെയാണ് തന്റെ ഫേസ്ബുക്കില്‍ സുരേന്ദ്രന്‍ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-
'ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണ്ണക്കള്ളക്കടത്തിന് ജയിലില്‍ പോയിട്ടില്ല. കഴിഞ്ഞ അഞ്ചുകൊല്ലം ഒരൊറ്റ വര്‍ഗ്ഗീയ ലഹള നടന്നിട്ടില്ല. ഒരാള്‍ പോലും പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല. ഒരു രാഷ്ട്രീയ കൊലപാതകവും നടന്നിട്ടില്ല. കലാപകാരികളെ മുഴുവന്‍ ജയിലിലടച്ചു. പിന്നെ ടി. പി. ആര്‍ ഒരിക്കല്‍പോലും ഇരുപത് കടന്നിട്ടില്ല. ഒരു കൊവിഡ് മരണവും മറച്ചുവെച്ചില്ല. മുഖ്യമന്ത്രി പോയിട്ട് ഒരു മന്ത്രിപോലും അമേരിക്കയില്‍ ചികിത്സക്കുപോയിട്ടില്ല. എല്ലാ ദിവസവും ആറുമണിക്ക് പത്രസമ്മേളനം നടത്തിയില്ലെന്ന കുറ്റം മാത്രമേ യോഗി ചെയ്തുള്ളൂ......'
https://www.facebook.com/Malayalivartha






















