ഹിജാബ് ധരിക്കണോ മറ്റേതെങ്കിലും വസ്ത്രം ധരിക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം അതാത് വ്യക്തികളുടേതാണ്; ഹിജാബിന്റെ പേരിലുള്ള അക്രമങ്ങള്‍ വര്‍ഗീയവിഭജനം ഉണ്ടാക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമമെന്ന് എം.എ ബേബി

ഹിജാബ് ധരിക്കുന്നതിന്റെ പേരില്‍ മുസ്ലിം പെണ്‍കുട്ടികളെ വിദ്യാലയങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കര്‍ണാടകത്തില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങള്‍ സമൂഹത്തില്‍ വര്‍ഗീയവിഭജനം ഉണ്ടാക്കാനായി മനഃപൂര്‍വം ആസൂത്രണം ചെയ്തിട്ടുള്ളതാണെന്ന് എം.എ ബേബി.
അവരവരുടെ മതതത്വങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നമുക്ക് നല്‍കുന്നുണ്ട്. ഭരണഘടനയുടെ ഈ അടിസ്ഥാന തത്വത്തെ വെല്ലുവിളിക്കുകയാണ് ആര്‍ എസ് എസെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഹിജാബ് ധരിക്കണോ മറ്റേതെങ്കിലും വസ്ത്രം ധരിക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം അതാത് വ്യക്തികളുടേതാണ്. അതില്‍ സമൂഹത്തിനോ ഭരണകൂടത്തിനോ ഒരു പങ്കും ഇല്ല. ഹിജാബ് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വസ്ത്രം ആണോ എന്ന ചര്‍ച്ചയും ഇപ്പോള്‍ അര്‍ത്ഥശൂന്യമാണ്.
അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകും എന്ന് തോന്നിയ ആര്‍.എസ്.എസ് ജനങ്ങളില്‍ വര്‍ഗീയവിഭജനം നടത്തി പിടച്ചു നില്ക്കാനാവുമോ എന്നാണ് പരിശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം.എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഹിജാബ് ധരിക്കുന്നതിന്റെ പേരില്‍ മുസ്ലിം പെണ്‍കുട്ടികളെ വിദ്യാലയങ്ങളില്‍ നിന്ന് മാറ്റി നിറുത്താന്‍ കര്‍ണാടകത്തില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങള്‍ സമൂഹത്തില്‍ വര്‍ഗീയവിഭജനം ഉണ്ടാക്കാനായി മനഃപൂര്‍വം ആസൂത്രണം ചെയ്തിട്ടുള്ളതാണ്. അവരവരുടെ മതതത്വങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നമുക്ക് നല്‍കുന്നു.
ഭരണഘടനയുടെ ഈ അടിസ്ഥാന തത്വത്തെ വെല്ലുവിളിക്കുകയാണ് ആര്‍.എസ്.എസ്. ഭരണഘടനയുടെ ഇതേ തത്വം അനുസരിച്ചാണ് സിഖ് മതവിശ്വാസികള്‍ തലപ്പാവും കൃപാണും ഒക്കെ ധരിക്കുന്നത്. വിവിധ കോടതിവിധികളും നിയമനിര്‍മാണങ്ങളും ഈ അവകാശത്തെ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.
ഹിജാബ് ധരിക്കണോ മറ്റേതെങ്കിലും വസ്ത്രം ധരിക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം അതാത് വ്യക്തികളുടേതാണ്. അതില്‍ സമൂഹത്തിനോ ഭരണകൂടത്തിനോ ഒരു പങ്കും ഇല്ല. ഹിജാബ് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വസ്ത്രം ആണോ എന്ന ചര്‍ച്ചയും ഇപ്പോള്‍ അര്‍ത്ഥശൂന്യമാണ്. പ്രത്യേകിച്ചും അതും ഉയര്‍ത്തിപ്പിടിച്ച് ആര്‍.എസ്.എസ് മുസ്ലിങ്ങളെ ആക്രമിക്കാന്‍ വരുമ്ബോള്‍. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകും എന്ന് തോന്നിയ ആര്‍.എസ്.എസ് ജനങ്ങളില്‍ വര്‍ഗീയവിഭജനം നടത്തി പിടച്ചു നില്ക്കാനാവുമോ എന്നാണ് പരിശ്രമിക്കുന്നത്.
ഈ നികൃഷ്ടശ്രമത്തെ എല്ലാ ജനാധിപത്യ വാദികളും ഒത്തുചേര്‍ന്ന് പരാജയപ്പെടുത്തണം. കര്‍ണാടകയില്‍ പരിമിതമായ ശക്തി മാത്രമുള്ള സി.പി.ഐ എമ്മും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, മഹിളാ അസോസിയേഷന്‍ തുടങ്ങിയ ജനാധിപത്യസംഘടനകളും ആര്‍.എസ്.എസിന്റെ ദുഷ്ടലാക്കിനെതിരെ സാധ്യമായവിധത്തില്‍ ജനങ്ങളെ ബോധവല്ക്കരിക്കാനായി പ്രവര്‍ത്തിക്കുകയാണ്. വര്‍ഗീയസംഘട്ടനങ്ങളിലൂടെ ചോരക്കളിനടത്തിയായാലും ഭരണനേതൃത്വം കൈയ്യടക്കണമെന്ന ആര്‍.എസ്.എസിന്റെ രാക്ഷസീയരാഷ്ട്രീയം ,മാനവികമൂല്യങ്ങള്‍കൈമോശം വന്നിട്ടില്ലാത്തവര്‍ കൈകോര്‍ത്തുനിന്ന് പൊരുതിതോല്‍പ്പിക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha






















