അനുജനെ പരിചരിക്കാന്‍ മനുഷ്യാവകാശ കമ്മിഷന് ഇടപെട്ട് ജ്യേഷ്ഠനു സ്ഥലംമാറ്റം നല്കി
കോഴിക്കോട് ബേപ്പൂര്‍ ഗവ. എല്‍പിഎസിലെ അധ്യാപകനായ പാറശാല സ്വദേശി സുരേഷ് ബാബു ഇനി മുരുക്കുംപുഴ ഗവ. എല്പിഎസിലായിരിക്കും ജോലി ചെയ്യുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ നിര്‍ദേശാനുസരണമാണു ആര്. സുരേഷ് ബാബുവിനു സ്ഥലംമാറ്റം അനുവദിച്ചത്.
തലച്ചോറിലെ മൈലീന് ഉറ നശിച്ചു പോകുന്ന അപൂര്‍വ രോഗത്തിനിരയായ, 30 വയസ്സുകാരനായ സുരേഷ് ബാബുവിന്റെ സഹോദരനെ പരിചരിക്കാന്‍ വേണ്ടിയാണ് സ്ഥലംമാറ്റം നല്‍കിയത്.
ബിരുദ വിദ്യാര്ഥിയായിരിക്കുമ്പോഴാണു സുരേഷ് ബാബുവിന്റെ സഹോദരന് അപൂര്‍വ രോഗം പിടിപെട്ടത്. വിറയലുള്ളതു കാരണം ഭക്ഷണം കഴിക്കാന്‍ സാധ്യമല്ല. എഴുന്നേറ്റിരിക്കണമെങ്കില് പരസഹായം വേണം. പ്രാഥമികാവശ്യങ്ങള്‍ ഒറ്റയ്ക്കു നിര്‍വഹിക്കാനാവില്ല. അമ്മയാണ് ഏക ആശ്രയം. അനവധി തവണ പരാതി നല്‍കിയെങ്കിലും സ്ഥലംമാറ്റം ലഭിക്കാത്തതിനെ തുടര്‍ന്നാണു പരാതിക്കാരന് കമ്മിഷനെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha