സിനിമയിൽ അവസരം വാഗ്ദാനം ചെയ്യും, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ കേന്ദ്രീകരിച്ച് തട്ടിപ്പ്, വാഗ്ദാനത്തിനിരയായി വഞ്ചിക്കപ്പെട്ടത് ഒട്ടേറെ സ്ത്രീകള്‍, സ്വർണം തട്ടി മുങ്ങിയ നാൽപ്പത്തിയേഴുകാരനെ പോലീസ് തൂക്കിയെടുത്തു

സിനിമയിലവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആൾ പോലീസ് പിടിയിൽ. കുറ്റിപ്പുറം ബംഗ്ലാംകുന്നില്‍ മേലേതില്‍ വീട്ടില്‍ മൊയ്തീന്‍ കുട്ടിയെയാണ് (47) ടൗണ്‍ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. യുവതിയുടെ സ്വര്‍ണം തട്ടിയ കേസിലാണ് ഇയാൾ അറസ്റ്റിലായിരിക്കുന്നത്.സിനിമയില്‍ അവസരം വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒന്നേമുക്കാല്‍ പവന്‍ തട്ടിയെടുത്തെന്ന് കാട്ടി യുവതി പോലീസിൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ വെച്ചാണ് ഇയാളെ യുവതി പരിചയപ്പെടുന്നത്. ബിസിനസ്സുകാരനും നിര്‍മ്മാതാവുമാണെന്ന് പരിചയപ്പെടുത്തിയ ഇയാള്‍ വ്യാജപേരും വിലാസവുമാണ് നല്‍കിയത്. പരാതിയെത്തുടര്‍ന്ന് ഇയാളുടെ ഫോണ്‍നമ്പര്‍ പിന്തുടര്‍ന്ന് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതിയുടെ വാഗ്ദാനത്തിനിരയായി ഒട്ടേറെ സ്ത്രീകള്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്നും പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha






















