താനും തന്റെ സർക്കാരും ആരേയും ആക്രമിക്കുന്നില്ല; ചർച്ചയിൽ വിശ്വസിക്കുന്നു; ആരെയെങ്കിലും അക്രമിക്കാനുള്ള ഭാഷ എനിക്കറിയില്ല; അത് എന്റെ സ്വഭാവത്തിലും ഇല്ല; എന്നാൽ യുക്തിയുടേയും വസ്തുതകളുടേയും അടിസ്ഥാനത്തിൽ മാധ്യമങ്ങൾ സഭയിലെ എന്റെ വാക്കുകൾ വ്യാഖ്യാനിച്ച് ചില വിവാദങ്ങൾ ഉണ്ടാക്കിയേക്കാം; തുറന്നടിച്ച് പ്രധാനമന്ത്രി

ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയിരുന്നത്. കോൺഗ്രസിന്റെ വിമർശനങ്ങളുടെ മുന ഒടിച്ച് പ്രധാനമന്ത്രി രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യ-ചൈന അതിർത്തി തർക്കം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിൽ കൃത്യമായ മറുപടി പറയാൻ തയ്യാറാകുന്നില്ലെന്നായിരുന്നു കോൺഗ്രസ് പ്രധാനമന്ത്രിക്കെതിരെ ആരോപിച്ചത്.
ഇപ്പോൾ കോൺഗ്രസിന് തക്ക മറുപടിയാണ് പ്രധാനമന്ത്രി കൊടുത്തിരിക്കുന്നത് .മറുപടി കേൾക്കാൻ തയ്യാറാകാത്ത, പാർലമെന്റിൽ വരാത്ത ആൾക്ക് താനങ്ങനെ മറുപടി നൽകുമെന്നാണ് പ്രധാനമന്ത്രി ചോദിക്കുന്നത്. ലോക്സഭയിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് മോദി മറുപടി പറഞ്ഞില്ലെന്ന ആരോപണത്തിനും ചുട്ടമറുപടി നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി.
ചോദ്യങ്ങളിൽ വിശദമായ ഉത്തരങ്ങൾ അതത് മന്ത്രാലയങ്ങൾ നൽകിയിട്ടുണ്ട്. ആവശ്യമുള്ളപ്പോഴെല്ലാം ചില സമയങ്ങളിൽ താൻ തന്നെ സംസാരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പാർലമെന്റിൽ നടക്കുന്ന ചർച്ചകളെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞ പ്രധാനമന്ത്രി താനും തന്റെ സർക്കാരും ആരേയും ആക്രമിക്കുന്നില്ലെന്നും ചർച്ചയിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആരെയെങ്കിലും അക്രമിക്കാനുള്ള ഭാഷ എനിക്കറിയില്ല. അത് എന്റെ സ്വഭാവത്തിലും ഇല്ല. എന്നാൽ യുക്തിയുടേയും വസ്തുതകളുടേയും അടിസ്ഥാനത്തിൽ മാധ്യമങ്ങൾ സഭയിലെ എന്റെ വാക്കുകൾ വ്യാഖ്യാനിച്ച് ചില വിവാദങ്ങൾ ഉണ്ടാക്കിയേക്കാമെന്നാണ് പ്രധാനമന്ത്രി ഉത്തരം പറഞ്ഞത്.
ചോദ്യങ്ങൾക്ക് മറുപടി പറയാതെ കോൺഗ്രസിനെ ആക്രമിച്ചെന്ന ആരോപണത്തിനാണ് പ്രധാമന്ത്രി ഈ മറുപടി പറഞ്ഞിരിക്കുന്നത്.
'ഞങ്ങൾ ആരേയും അക്രമിക്കുന്നില്ല. അതിന് പകരം ചർച്ചകളും സംവാദങ്ങളും നടത്തുന്ന കാര്യത്തിലാണ് വിശ്വസിക്കുന്നത്. ചില സമയത്ത് വാദപ്രതിവാദങ്ങൾ ശക്തമാകും. പാർലമെന്റിൽ ചില തടസ്സപ്പെടുത്തലുകൾ ഉണ്ടാകും . ഈ വിഷയങ്ങളിലൊന്നും എനിക്ക് അസ്വസ്ഥയുണ്ടാകാൻ കാരണവുമില്ല. എല്ലാ വിഷയങ്ങളിലും ഞാൻ വസ്തുതകൾ നൽകുകയും വസ്തുതകളുടെ അടിസ്ഥാനത്തിൽ എല്ലാ വിഷയങ്ങളിലും സംസാരിക്കുകയും ചെയ്യും.
ചില വിഷയങ്ങളിൽ നമ്മുടെ വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും വിശദമായ ഉത്തരങ്ങൾ നൽകി. ആവശ്യമുള്ളിടത്തെല്ലാം ഞാനും സംസാരിച്ചു . സഭയിൽ ഇരിക്കാൻ തയ്യാറാകാത്ത, കേൾക്കാൻ തയ്യാറാകാത്ത ഒരു വ്യക്തിയോട് ഞാനെങ്ങനെ മറുപടി പറയുമെന്നും ' പ്രധാനമന്ത്രി ചോദിച്ചു.വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഈ കാര്യത്തിൽ പ്രതികരിച്ചത്.
പണപ്പെരുപ്പം, തൊഴിലില്ലായ്മ, ഇന്ത്യ-ചൈന അതിർത്തി തർക്കം തുടങ്ങിയ വിഷയങ്ങളിൽ ആയിരുന്നു രാഹുലിന്റെ ആക്രമണം. എന്നാൽ ചോദ്യങ്ങളെ അഭിമുഖീരിക്കുന്നതിൽ ഭയപ്പെടുന്ന മോദി കോൺഗ്രസിനെ വിമർശിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാഹുൽ പറഞ്ഞു .
എന്തായാലും ഈ ആരോപണങ്ങളെല്ലാം ശക്തമായ മറുപടി തന്നെയാണ് രാഹുൽഗാന്ധിക്ക് പ്രധാനമന്ത്രി നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha






















