Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കൃത്യമായ വിദ്യാഭ്യാസ നിലവാരമില്ലാത്ത ആളുകളെ പല വിഭാഗത്തിലും പോസ്റ്റ് ചെയ്ത സംഭവങ്ങൾ ഈ അടുത്തൊക്കെ നമ്മൾ അറിഞ്ഞതാണ്; പാർട്ടി അനുഭാവിയെന്ന നിലയിൽ നിങ്ങൾ ആരെ വേണമെങ്കിലും പോസ്റ്റ് ചെയ്തോളൂ; ഒരു കാര്യം പറയാം ഈ ദുരന്തനിവാരണ വിഭാഗത്തിൽ തലയ്ക്കകത്ത് കുറച്ച് ആൾ താമസം ഉള്ളവരെ എങ്കിലും വിടണം; അതിരൂക്ഷമായ വിമർശനവുമായി മേജർ രവി

10 FEBRUARY 2022 06:21 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

48 മണിക്കൂറുകൾ ബാബു എന്ന യുവാവ് മലയിടുക്കിൽ കുടുങ്ങിയ വാർത്ത ആകാംക്ഷയുടെയും നെഞ്ചിടിപ്പോടെയുമാണ് മലയാളികൾ അറിഞ്ഞത്. അവനെ രക്ഷപ്പെടുത്താൻ കഠിനമായ ശ്രമമാണ് നടത്തിയത്. ഒടുവിൽ കരസേന എത്തിയിട്ട് മാത്രമാണ് ആ യുവാവിനെ രക്ഷിക്കാൻ കഴിഞ്ഞത്. നമ്മുടെ ദുരന്തനിവാരണ അതോറിറ്റിക്ക് ഇതിനുള്ള കഴിവില്ല എന്ന ആക്ഷേപം ഇതിനോടകം ഉയർന്നുകഴിഞ്ഞു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരണമായി രംഗത്തുവന്നിരിക്കുകയാണ് മേജർ രവി.

അതിരൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ലൈവിൽ എത്തിയാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ : ബാബു ജീവനോടെ തിരിച്ചുവന്നതിൽ സർവേശ്വരനോട് നന്ദി. ആർമിക്കാരോട് നന്ദി പറയേണ്ട കാര്യമില്ല. കാരണം അത് ഞങ്ങളുടെ കടമയാണ്. ഈ സുരക്ഷാദൗത്യത്തിൽ ഉണ്ടായിരുന്ന എല്ലാ പട്ടാളക്കാർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ബാബുവിനെ രക്ഷിച്ചതിൽ ഞങ്ങളെല്ലാവരും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.

ഇനി കുറച്ച് കാര്യങ്ങൾ സർക്കാരിനോടു പറയാനുണ്ട്. കൃത്യമായ വിദ്യാഭ്യാസ നിലവാരമില്ലാത്ത ആളുകളെ പല വിഭാഗത്തിലും പോസ്റ്റ് ചെയ്ത സംഭവങ്ങൾ ഈ അടുത്തൊക്കെ നമ്മൾ അറിഞ്ഞതാണ്. പാർട്ടി അനുഭാവിയെന്ന നിലയിൽ നിങ്ങൾ ആരെ വേണമെങ്കിലും പോസ്റ്റ് ചെയ്തോളൂ. ഒരു കാര്യം പറയാം. ഈ ദുരന്തനിവാരണ വിഭാഗത്തിൽ തലയ്ക്കകത്ത് കുറച്ച് ആൾ താമസം ഉള്ളവരെ എങ്കിലും വിടണം.

എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചാൽ, ഒന്നു നേരേ ഇരിക്കാൻ പോലും കഴിയാത്ത ചെറിയൊരു ഗുഹയിലാണ് ബാബു കുടുങ്ങിക്കിടന്നത്. ദൈവാനുഗ്രഹം കൊണ്ടാണ് അങ്ങനെയൊരു സ്ഥലത്തുതന്നെ വന്നു തടഞ്ഞിരിക്കാൻ കഴിഞ്ഞത്. അങ്ങനെ ഇരിക്കുന്ന സാഹചര്യം കൂടി മനസ്സിലാക്കണം. പാലക്കാട്ടെ ഈ മാസത്തെ ചൂടന്നു പറഞ്ഞാൽ ചിന്തിക്കാൻ പോലും സാധിക്കില്ല. ആ സാഹചര്യത്തിൽ ശരീരത്തിന് ഡി ഹൈഡ്രേഷൻ സംഭവിക്കും. അങ്ങനെ വന്നാൽ അതുമതി തല കറങ്ങി താഴെ വീഴാൻ.

ഒരു മിനിറ്റ് നേരത്തേ രക്ഷിക്കുക എന്നതാണ് ഗവൺമെന്റ് ആദ്യം ചെയ്യേണ്ടത്. ഞാൻ കുറ്റം പറയുന്നതല്ല, നിങ്ങളൊക്കെ മനസ്സിലാക്കുവാൻ വേണ്ടി കുറച്ച് കാര്യങ്ങൾ പറഞ്ഞുതരികയാണ്. പത്രത്തിലൂടെയാണ് ബാബു ഇരിക്കുന്ന സ്ഥലം ഞാൻ മനസ്സിലാക്കിയത്, അതു കണ്ടാൽത്തന്നെ അറിയാം ഹെലികോപ്റ്റർ കൊണ്ടുവന്നാൽ രക്ഷപ്പെടുത്താൻ പറ്റുന്ന പൊസിഷൻ അല്ല അത്. ഇനി ഹെലികോപ്റ്റർ കൊണ്ടുവന്നാൽത്തന്നെ അത് ബാബുവിന്റെ അരികിലെത്തിക്കാൻ കഴിയില്ല.

ബാബു ഇരിക്കുന്ന സ്ഥലത്തിന്റെ മുകളിലെത്തി താഴേക്കു കയറിട്ടുകൊടുക്കാൻ മാത്രമേ സാധിക്കൂ. സാങ്കേതികമായി ഈ സുരക്ഷാദൗത്യം നടക്കില്ല. അത് മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുന്ന ഒരാളായിരിക്കണം ഇതിന്റെ തലപ്പത്തിരിക്കാൻ.‌‌ ദൗത്യത്തിനായി അവർ ആദ്യം വിളിച്ചത് കോസ്റ്റ്ഗാർഡിനെയാണ്. ഈ കോസ്റ്റ്ഗാർഡിനെ വിളിച്ചുപറഞ്ഞ സമയത്ത് എന്തുകൊണ്ട് നിങ്ങൾ ആർമിയെയും നേവിയെയും വിളിച്ചു പറഞ്ഞില്ല.

ഇത് കേരളത്തിന്റെ മാത്രം പ്രശ്നമല്ല, ഇന്ത്യയുടെ ഒരു പൗരന്റെ പ്രശ്നമാണ്. ദുരന്തനിവാരണ വിഭാഗത്തിന്റെ തലപ്പത്തിരിക്കുന്ന ആൾ ആരാണെങ്കിലും അവർ കോസ്റ്റ്ഗാർഡിനെ ആദ്യം വിളിച്ചു. ഇനി അവരെ വിളിച്ചെങ്കിൽത്തന്നെ അവരുടെ െഹലികോപ്റ്ററിന്റെ കപ്പാസിറ്റി എന്തെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. അവരുടെ കയ്യിലുള്ള ക്രമീകരണങ്ങള്‍വച്ച് ഈ സുരക്ഷാദൗത്യം ഏറ്റെടുക്കാൻ കഴിയുമോ എന്നും അറിയണം. അതാണ് ഞാൻ പറഞ്ഞത്, ഇക്കാര്യത്തിൽ തലയിൽ കുറച്ച് ആൾതാമസം വേണമെന്ന്.

ബാബു ഇരിക്കുന്ന സ്ഥലത്തിന്റെ മുകളിൽ ഹെലികോപ്റ്ററെത്തിയാൽത്തന്നെ നീളമുള്ള കയർ വേണം ഇട്ടുകൊടുക്കുവാൻ. 700 മീറ്റർ എങ്കിലും നീട്ടം വേണ്ടി വരും. അതു നടക്കില്ല. നടക്കും, ഹെലികോപ്റ്റർ കുറച്ചു കൂടി വലുതാണെങ്കിൽ. നേവിക്കാരുടെ കയ്യിൽ അത്തരം െഹലികോപ്റ്റർ ഉണ്ട്.

ഈ കോസ്റ്റ്ഗാർഡിനെ വിളിച്ചുപറഞ്ഞ ആള‍ിന് തലയ്ക്ക് ബുദ്ധിയില്ലേ. തൊട്ടടുത്ത് നേവിയുണ്ട്, പാങ്ങോട് പട്ടാളമുണ്ട്. അങ്ങനെയൊരു വിവരം കിട്ടിയാൽ അവർ ഉടൻ തന്നെ വെല്ലിങ്ടണിൽ വിളിച്ചുപറയാം. അവരാണ് അടുത്തുള്ളത്. ഈ ദൗത്യം ഒരു ദിവസം കൊണ്ട് തീർക്കേണ്ടതായിരുന്നു. അത് രാവിലെ പത്ത് മണിവരെ വൈകിയത് എന്തുകൊണ്ട്. പട്ടാളക്കാർ ഇന്നലെ രാവിലെ വന്നിരുന്നെങ്കിൽ ഇന്നലെ വൈകിട്ടുകൊണ്ടുതന്നെ പയ്യനെ രക്ഷപ്പെടുത്തിയേനേ.

അതുകൊണ്ടാണ് ഗവൺമെന്റിനോട് ഞാൻ അഭ്യർഥിക്കുന്നത്. ചില കാര്യങ്ങളിൽ എങ്കിലും സാങ്കേതിക പരിജ്ഞാനമുളള ആളുകളെ നിയമിക്കുക. പത്രം കണ്ടപ്പോഴാണ് ഹെലികോപ്റ്റർ പോയെന്ന കാര്യം അറിയുന്നത്. അതും കോസ്റ്റ്ഗാർഡിന്റെ കോപ്റ്റർ. പിന്നീട് നേവിയില്‍ അന്വേഷിച്ചപ്പോൾ അവരെ ആരെയും അറിയിച്ചിട്ടില്ലെന്നു പറഞ്ഞു. നിങ്ങളുടെ കയ്യിലുള്ള മാർഗങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് ഇതുവരെയും അറിയില്ല.

ദുരന്തനിവാരണ വിഭാഗത്തിന് കൈകാര്യം ചെയ്യേണ്ട പല സാഹചര്യങ്ങളുണ്ട്. വെള്ളപ്പൊക്കം, മലയിടിച്ചിൽ അങ്ങനെ പലതും. സാഹചര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന ആളെ അവിടെ ഇരുത്തുക. ഇതാരാണെങ്കിലും ശരി, ആ തെറ്റു കൊണ്ടാണ് രക്ഷാപ്രവർത്തനം ഇത്രയധികം താമസിച്ചത്. ആ പയ്യന് എന്തോ ഭാഗ്യമുണ്ട്. ഇത്രയും ഡിഹൈഡ്രേഷൻ സഹിച്ച് അവൻ അവിടെത്തന്നെ ഇരുന്നു. കൊച്ചുപയ്യനാണ്, അവന് വിശക്കും. തളർന്നുവീഴും.

ഇത് മനസ്സിലാക്കാനുള്ള കഴിവ് നമുക്കെല്ലാം വേണം. എന്നെ ചിലർ ചീത്ത പറയുമായിരിക്കും. ഞാനൊ‍രു ഉപദേശമാണ് കൊടുക്കുന്നത്. ഒരു പൗരനെന്ന നിലയിൽ ഗവൺമെന്റിനെ സഹായിക്കുകയാണ് എന്റെ ലക്ഷ്യം. ഇതൊരു വിമർശനമാണെന്ന് കരുതരുത്. ഇത്രയും പറഞ്ഞില്ലെങ്കിൽ എനിക്കൊരു മനസ്സമാധാനം കിട്ടിയെന്നാണ് ലൈവിൽ അദ്ദേഹം പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (2 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (2 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (2 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (2 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (3 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (3 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (3 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (4 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends