കണ്‍സ്യൂമര്‍ഫെഡില്‍ കൂട്ട സ്ഥലംമാറ്റം; 10 ജീവനക്കാരെ മാറ്റി
കണ്‍സ്യൂമര്‍ഫെഡ് മുന്‍ എംഡി സ്ഥാനത്തു നിന്നും നീക്കം ചെയ്ത ടോമിന് ജെ തച്ചങ്കരിയെ അനുകൂലിച്ച 10 ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം. കണ്‍സ്യൂമര്‍ ഫെഡ് അഴിമതി കണ്ടെത്തുന്നതില്‍ തനിക്കൊപ്പം നിന്ന ജീവനക്കാരെയാണ് തച്ചങ്കരി സ്ഥലം മാറ്റിയത്. സ്ഥാനം ഒഴിയും മുമ്പ് തച്ചങ്കരി ഇതില്‍ ഒപ്പിട്ടിരുന്നു.
അഴിമതി കണ്ടെത്തുന്നതില്‍ തച്ചങ്കരിക്ക് താങ്ങും തണലുമായി നിന്ന ജീവനക്കാരാണ് ഇവര്‍. കോട്ടയം പത്തനാപുരം, തൊടുപുഴ, പത്തനം തിട്ട എന്നിവിടങ്ങളിലേക്കാണ് ഇവര്‍ക്ക് സ്ഥലംമാറ്റം. പടിയിറങ്ങുന്നതിന് മുമ്പ് ഉത്തരവില്‍ തച്ചങ്കരി ഒപ്പുവെച്ചിരുന്നു. കഴിഞ്ഞദിവസം ഉത്തരവ് പുറത്തുവരികയും ചെയ്തു. അതേസമയം നടപടിയ്ക്കെതിരേ സഹകരണ സെക്രട്ടറി രംഗത്ത് വന്നിട്ടുണ്ട്.
നടപടി ചട്ടവിരുദ്ധമാണെന്നും റദ്ദാക്കുമെന്നും സഹകരണ വകുപ്പ് വ്യക്തമാക്കി. സെപ്തംബര്‍ 9 നാണ് തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തു നിന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തേക്ക് മാറ്റിയത്. രത്നകുമാറാണ് പുതിയ എംഡി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha