ഗംഗാ ഇനി പുണ്യനദി... ഗംഗാ ശുചീകരണത്തിന് അമൃതാനന്ദമയീ 100 കോടി നല്കി
ഗംഗാ നദി ശുചീകരിക്കണമെന്നത് എല്ലാവരുടെയും അതിയായ ആഗ്രഹമാണ്. ഒടുവില്‍ ആ ആഗ്രഹം സാക്ഷാത്കരിക്കുന്നത് അമൃതാനന്ദമയീയുടെ കൈകളിലൂടെ. ഗംഗാ നദിയുടെ ശുചീകരണത്തിന് അമൃതാനന്ദമയീ മഠം നൂറു കോടി രൂപയാണ് നല്‍കിയത്. അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ധനസഹായം ഏറ്റുവാങ്ങുകയും ചെയ്തു. ഗംഗാനദിയുടെ തീരത്ത് താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് തുക പ്രധാനമായും ചെലവഴിക്കുന്നതെന്നും മഠം അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ച് 18ന് ന്യൂഡല്‍ഹിയില്‍ അമൃതാനന്ദമയിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ധനസഹായം വാഗ്ദാനം ചെയ്തതിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha