കോട്ടയം സ്വദേശിയായ യുവാവിനെ കപ്പൽ യാത്രക്കിടെ കാണാതായി; ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്ക് പോയ ചരക്ക് കപ്പലിലെ ജീവനക്കാരൻ ജസ്റ്റിന്‍ കുരുവിളയെ അറ്റ്ലാൻ്റിക് സമുദ്രത്തിൽ കാണാതായി, തിരച്ചിൽ നടത്തിയെങ്കിലും ജസ്റ്റിനെ കണ്ടെത്താനായില്ലെന്ന് കപ്പൽ അധികൃതർ, ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകി കുടുംബം
കോട്ടയം കുറിച്ചി സ്വദേശിയായ യുവാവിനെ കപ്പൽ യാത്രക്കിടെ അറ്റ്ലാൻ്റിക് സമുദ്രത്തിൽ കാണാതായതായി റിപ്പോർട്ട്. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്ക് പോയ ചരക്ക് കപ്പലിലെ ജീവനക്കാരൻ ജസ്റ്റിന്‍ കുരുവിളയെയാണ് ഇത്തരത്തിൽ കാണാതായതായുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത്. തിരച്ചിൽ നടത്തിയെങ്കിലും ജസ്റ്റിനെ കണ്ടെത്താനായില്ലെന്ന് കപ്പൽ അധികൃതർ കുടുംബത്തെ അറിയിക്കുകയുണ്ടായി.
ഇതിനുപിന്നാലെ സംഭവത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകുകയുണ്ടായി. കഴിഞ്ഞ ശനിയാഴ്ചയാണ് കുഞ്ഞൂഞ്ഞമ്മ കാണാതായ മകൻ ജസ്റ്റിനുമായി ഫോണിൽ സംസാരിച്ചത്. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രയിലാണെന്നും സുഖമായി ഇരിക്കുന്നുവെന്നും വീഡിയോ കോളിൽ ജസ്റ്റിൻ പറയുകയുണ്ടായി.
അതോടൊപ്പം തന്നെ ഞായറാഴ്ച മുതൽ ജസ്റ്റിനെ കുടുംബാംഗങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. യാത്രയിലായതിനാൽ തന്നെ നെറ്റ്വർക്ക് തകരാറാകുമെന്നാണ് ഇവർ കരുതിയിരുന്നത്. എന്നാൽ ചൊവ്വാഴ്ച രാവിലെ കപ്പൽ കമ്പനിയുടെ അധികൃതർ ജസ്റ്റിനെ കാണാനില്ലെന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാത്തത് സംഭവത്തിൻ്റെ ദുരൂഹത വർധിപ്പിക്കുകയുണ്ടായി.
അതേസമയം ആറ് വർഷമായി കപ്പലിൽ ജോലിചെയ്യുന്ന ജസ്റ്റിൻ നാട്ടിൽ എത്തിയത് കഴിഞ്ഞ നവംബറിലാണ്. ജസ്റ്റിന്‍റെ സഹോദരനും കപ്പല്‍ ജീവനക്കാരനാണ്. ജസ്റ്റിനെ കണ്ടെത്തണമെന്നാവശ്യവുമായി കുടുംബം വി. മുരളീധരൻ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർക്ക് പരാതി നൽകുകയുണ്ടായി. വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പട്ട് എംഎൽഎമാരും എംപിമാരും വിദേശ കാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























