അപകടത്തിന് മുമ്പ് വാക്കുതര്‍ക്കം.... പാലക്കാട്ട് കെഎസ്ആര്‍ടിസി ബസിനും ലോറിക്കും ഇടയില്‍ വീണ് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ അറസ്റ്റില്‍

അപകടത്തിന് മുമ്പ് വാക്കുതര്‍ക്കം.... പാലക്കാട്ട് കെഎസ്ആര്‍ടിസി ബസിനും ലോറിക്കും ഇടയില്‍ വീണ് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ അറസ്റ്റില്‍.
തൃശൂര്‍ പട്ടിക്കാട് സ്വദേശി സി.എല്‍. ഔസേപ്പ് ആണ് അറസ്റ്റിലായത്. കുഴല്‍മന്ദം പോലീസ് ആണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം, അപകടത്തിന് മുന്‍പ് യുവാക്കളും ഔസേപ്പും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ബസ് തട്ടി യുവാക്കള്‍ ലോറിക്ക് അടിയിലേക്ക് വീണത്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബങ്ങള്‍.
അപകടം മനപൂര്‍വമാണെന്ന് പോലീസും സംശയിക്കുന്നുണ്ട്. കാര്യങ്ങളില്‍ വ്യക്തത ലഭിക്കാന്‍ പോലീസ് ഉടന്‍ തന്നെ ഡ്രൈവറെ ചോദ്യം ചെയ്യും. യുവാക്കളെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മനപൂര്‍വം അപകടത്തില്‍പ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
"
https://www.facebook.com/Malayalivartha

























