Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ക്രെയിനിൽ തൂക്കി താഴത്തങ്ങാടിയുടെ ആകാശത്തേക്കുയർത്തിയ ബുള്ളറ്റ്; പ്രളയ ജലത്തിൽ ടിപ്പറോടിച്ച് നൂറുകണക്കിന് ആളുകളെ കരയ്‌ക്കെത്തിയ മനുഷ്യസ്‌നേഹി; സഹോദരിയെ പിന്നിലിരുത്തി ഒറ്റ സീറ്റ് ട്രയംഫിൽ കോളജിൽ ചെത്തിയ ഹീറോ; കോട്ടയത്തെ ബുള്ളറ്റോടിക്കാൻ 'പഠിപ്പിച്ച്' ജെവിൻസ് വിടവാങ്ങുമ്പോൾ കറങ്ങിത്തീരുന്നത് ഒരു കാലചക്രം

11 FEBRUARY 2022 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

മീനച്ചിലാറ്റിൽ ചുണ്ടൻ വള്ളങ്ങൾ ആവേശത്തോടെ തുഴയെറിഞ്ഞു മിന്നിപ്പായുമ്പോൾ, താഴത്തങ്ങാടിയുടെ ആകാശത്ത് അത് ഒരു ബുള്ളറ്റ്. ക്രെയിനിൽ തൂക്കി ഉയർത്തിയ ബുള്ളറ്റിന്റെ പുറത്ത് ഒരു പേരുണ്ടായിരുന്നു - ജെവിൻസ്...! എന്നൊക്കെ കോട്ടയം ആവേശക്കോട്ടകെട്ടിയിട്ടുണ്ടോ അന്നൊക്കെ ആ കോട്ടയുടെ മുകളിൽ കൊടിപറപ്പിച്ച് ജെവിൻസ് എന്ന ജെവിൻ മാത്യുവുമുണ്ടായിരുന്നു. ഹിമാലയൻ യാത്രയ്ക്കുള്ള ബുള്ളറ്റ് തയ്യാറാക്കി ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ കോട്ടയം ജെവിൻസ് ബുള്ളറ്റ് ഉടമ ജെവിൻ മാത്യു (55) വിടവാങ്ങുന്നതോടെ കറങ്ങിത്തീരുന്നത് ഒരു കാലചക്രമാണ്.

ബുള്ളറ്റിന്റെ ഇരമ്പം ജീവിതത്തിന്റെ എന്നാണ് ജെവിന്റെ ഒപ്പം ബുള്ളറ്റ് കൂടിയതെന്നു ചോദിച്ചാൽ, രക്തം തിളച്ചു തുടങ്ങിയ പ്രായത്തിലെന്നു സുഹൃത്തുക്കൾ പറയും. സി.എം.എസ് കോളേജിൽ ഒറ്റ സീറ്റ് ട്രയംഫിൽ എത്തി ആവേശം ചിതറിയിരുന്ന ജെവിൻസ് എന്ന ചെറുപ്പക്കാരനാണ് സുഹൃത്തായ ഹാപ്പി കുര്യന്റെ ഓർമ്മകളിൽ ആദ്യം നിറയുന്നത്. കോളേജിലും പുറത്തുമായി ജെവിൻസിനൊപ്പം വർഷങ്ങളുടെ പരിചയമുണ്ട് ഹാപ്പിയ്ക്ക്. ജെവിന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ട്രയംഫ്.

കോളേജ് ക്യാമ്പസിനുള്ളിൽ അത്യപൂർവമായി വിദ്യാർത്ഥികൾ ബൈക്കിൽ എത്തിയിരുന്ന കാലത്ത് ട്രയംഫിൽ എത്തിയാണ് അന്ന് ജെവിൻ ഹീറോയിസം തീർത്തത്. ഒറ്റ സീറ്റുള്ള ബുള്ളറ്റിന്റെ പിന്നിൽ സഹോദരിയെ ഇരുത്തി, സാഹസികമായി ബാലസിൽ ബുള്ളറ്റോടിച്ച് വരുന്ന ജെവിന്റെ കാഴ്ച അന്ന് ഒരു അത്ഭുതമായിരുന്നു. ആ തീപ്പൊരി തന്നെയാണ് പിന്നീട് ഹിമാലയൻ റാലിയിലേയ്ക്കും ബൈക്കോടിച്ചു കയറ്റാൻ ജെവിൻസിന് പ്രേരണയായതെന്നു സൂഹൃത്തുക്കൾ പറയുന്നു.

കൊലൊടിഞ്ഞിട്ടും കൊലകൊമ്പനായി

കോട്ടയത്തു നിന്നും ഹിമാലയനിലേയ്ക്ക് ബുള്ളറ്റുള്ളവരെല്ലാം മുന്നിൽ കൊടിയും വച്ച് ഹിമാലയത്തിലേയ്ക്കു ബൈക്കോടിക്കുന്ന ഇന്നത്തെക്കാലത്തിലേയ്ക്കു കോട്ടയത്തിനു വഴികാട്ടിയത് ജെവിൻസായിരുന്നു. 90 ൽ നടന്ന പോപ്പുലർ റാലിയിൽ പങ്കെടുത്താണ് ജെവിൻസ് റാലിയുടെ ആവേശത്തിരമാലയിലേയ്ക്കു വണ്ടിയോടിച്ചു കയറ്റിയത്. പിന്നീട്, ഹിമാലയൻ റാലിയിൽ പങ്കെടുത്ത് ജെവിൻസ് അപകടമുണ്ടായി, കാലൊടിഞ്ഞിട്ടും ഫിനിഷ് ചെയ്താണ് തന്റെ ആത്മവീര്യം പ്രകടമാക്കിയത്. ജെവിൻസിന്റെ പോപ്പുലർ റാലി, ഹിമാലയൻ യാത്രകളാണ് തനിക്ക് കൂടി ആവേശം പകർന്നതെന്നു സുഹൃത്തായ പ്രേം ഓർമ്മിച്ചെടുക്കുന്നു.

ചെന്നൈയിലും കേരളത്തിലും ലോറിയിൽ രക്ഷയ്‌ക്കെത്തി

വർഷങ്ങൾക്കു മുൻപ് ചെന്നൈയിൽ കൊടുംപ്രളയമുണ്ടായപ്പോൾ നാട്ടിൽ നിന്നും ശേഖരിച്ച സാധനങ്ങളുമായി തന്റെ സ്വന്തം ലോറിയിലാണ് ജെവിൻസ് ചെന്നൈയിലേയ്ക്കു തിരിച്ചത്. ഇവിടെ അവശ്യവസ്തുക്കൾ അടക്കം വിതരണം ചെയ്ത് മലയാള നാടിന്റെ സ്‌നേഹം പങ്കുവയ്ക്കുകയായിരുന്നു ജെവിൻസ്. ഇത് കൂടാതെ 2018 ലെ പ്രളയ സമയത്ത് കേരളം മുഴുവൻ മുങ്ങി നിന്നപ്പോൾ സ്വന്തം ടിപ്പറുമായാണ് കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ജെവിൻസ് രക്ഷയ്ക്ക് എത്തിയത്. സ്വന്തം ടിപ്പർ ലോറിയുമായി പ്രളയ ജലത്തിലേയ്ക്കു വണ്ടിയോടിച്ചു കയറ്റിയ ജെവിൻ നിരവധി ആളുകളെയാണ് ജീവിതത്തിലേയ്ക്കു കൈപിടിച്ചു കയറ്റിയത്.

പോസ്റ്ററെഴുതുന്ന വരയ്ക്കുന്ന ജെവിൻ

കോളേജ് കാലത്ത് സ്വന്തമായി പോസ്റ്ററെഴുതിയിരുന്ന ചുവരെഴുതിയിരുന്ന ജെവിൻ ഒരു കലാകാരൻ കൂടിയായിരുന്നു. സ്വന്തം സ്ഥാപനങ്ങൾക്ക് എല്ലാം സ്വന്തമായി ലോഗോ ഡിസൈൻ ചെയ്യുന്നതിനൊപ്പം, പരസ്യങ്ങൾക്ക് ഐഡിയ കണ്ടെത്തുന്നതും ജെവിൻ നേരിട്ടായിരുന്നു. ഈ ആവേശം തന്നെയാണ് ജെവിന്റെ ബിസിനസുകളുടെ പേര് വാനോളം ഉയർത്തിയതും. കോട്ടയം പട്ടണത്തിൽ മാത്രമല്ല ലോകത്തിന്റെ വിവിധ കോണുകളിൽ വരെ പടർന്നു കിടക്കുന്ന വലിയ സൗഹൃദത്തിന്റെ ഉടമകൂടിയായിരുന്നു ജെവിൻസ്. കഞ്ഞിക്കുഴിയിൽ അകാലത്തിൽ പൊലിഞ്ഞ ഹാലുകുര്യന്റെ പേരിൽ സുഹൃത്തുക്കൾ ചേർന്ന് ട്രസ്റ്റ് രൂപീകരിക്കുകയും, നിർധന വിദ്യാർത്ഥികൾക്കു പഠന സഹായം നൽകാൻ തയ്യാറെടുക്കുകയും ചെയ്തപ്പോൾ ഇവർക്കൊപ്പം മുന്നിൽ നിന്ന് ധൈര്യം പകർന്നത് ജെവിൻസായിരുന്നു.

സ്വന്തമായി ഡിസൈനും അറ്റകുറ്റപണികളും

സ്വന്തമായി ബുള്ളറ്റ് ഡിസൈൻ ചെയ്യുന്നത് ജെവിന് ഒരു ആവേശമായിരുന്നു. പോപ്പുലർ റാലി, ഹിമാലയൻ ട്രിപ്പ് എന്നിവയിലെല്ലാം പങ്കെടുത്ത് ആവേശം നിറച്ച ജെവിൻ പോപ്പുലർ റാലിയിൽ ഒന്നിലേറെ തവണ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തിട്ടുണ്ട്. സ്വന്തമായി ബുള്ളറ്റുകൾ ഡിസൈൻ ചെയ്യുന്നതായിരുന്നു ജെവിന്റെ മറ്റൊരു ആവേശം. ഗോവയിൽ നടന്ന റൈഡർമാനിയയിൽ നാലോ അഞ്ചോ തവണ ബുള്ളറ്റ് ഡിസൈൻ ചെയ്ത് ജെവിൻ സമ്മാനം സ്വന്തമാക്കിയിട്ടുണ്ട്. രാമേശ്വരം ധനുഷ്‌കോടി ഹിമാലയൻ റൈഡുകൾ നടത്തി ആവേശത്തിൽ യുവാക്കളെ ബൈക്ക് റൈഡിംങിന്റെ ഭാഗമാക്കിയതും ജെവിനായിരുന്നു. കോട്ടയം നഗരത്തെ ബൈക്കോടിക്കാൻ പഠിപ്പിച്ച ജെവിൻ വിടവാങ്ങുമ്പോൾ ഒരു യുഗത്തിനാണ് അന്ത്യമായിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (4 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (4 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (4 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (4 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (4 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (4 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (4 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (4 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (4 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (4 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (5 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (5 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (5 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (5 hours ago)

INDIA കരുതലോടെ ഇന്ത്യ  (5 hours ago)

Malayali Vartha Recommends