എആര്‍ ക്യാമ്പിലെ പോലീസുകാരനായിരുന്ന കൊട്ടാരക്കര സ്വദേശി ബെര്‍ട്ടി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

എആര്‍ ക്യാമ്പിലെ പോലീസുകാരനായിരുന്ന കൊട്ടാരക്കര സ്വദേശി ബെര്‍ട്ടി (43) മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. മര്‍ദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്നും അതിനാല്‍ സമഗ്ര അന്വേഷണ വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
നന്ദാവനം എആര്‍ ക്യാമ്പിലെ പോലീസുകാരനായിരുന്നു യുവാവ്. ഇയാളുടെ തലയ്ക്ക് പരിക്കേറ്റിരുന്നുവെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഡ്യൂട്ടിയില്‍ ഹാജരാകാതെ മദ്യപാനം നടത്തിയിരുന്ന ബെര്‍ട്ടിയെ ബന്ധുക്കളെ വിളിച്ചുവരുത്തി ഒപ്പം അയക്കുകയായിരുന്നുവെന്ന് എആര്‍ ക്യാമ്പ് അധികൃതര്‍ പറഞ്ഞു.
പിന്നീട് ഇയാളെ ശാസ്തമംഗലത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് ബെര്‍ട്ടി മരിച്ചത്.
മദ്യപാനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ബെര്‍ട്ടിക്ക് പരിക്കേറ്റിരുന്നുവെന്നും മര്‍ദനത്തെ തുടര്‍ന്നുള്ള പരിക്കാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
"
https://www.facebook.com/Malayalivartha

























