Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

താരതമ്യം ചെയ്യപ്പെടുന്നത് എപ്പോഴും സമാന സ്വഭാവമുള്ള കാര്യങ്ങളാണ്; ഇവിടെ യോഗി എടുത്തു പറഞ്ഞ കശ്മീരിനും ബംഗാളിനും കേരളത്തിനും സമാനമായുള്ളത് തീവ്രവാദ ശക്തികളുടെ സാനിധ്യമാണ്; ന്യൂനപക്ഷ പ്രീണനത്തിന്‍റെ ഭാഗമായി കേരളം അതിവേഗം കശ്മീരായി മാറുന്നു എന്നത് വി എസ് അച്യുതാനന്ദനും എ കെ ആന്‍റണിയും ഉൾപ്പടെയുള്ളവർ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്; ഉത്തർപ്രദേശ് കൂടി കശ്മീരോ ബംഗാളോ കേരളമോ ആയാൽ പിന്നെ ഭാരതം എന്ന സങ്കൽപ്പം പോലും ഉണ്ടാകില്ല; പ്രതികരണവുമായി സന്ദീപ് വചസ്പതി

11 FEBRUARY 2022 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ഉത്തർപ്രദേശ് കൂടി കശ്മീരോ ബംഗാളോ കേരളമോ ആയാൽ പിന്നെ ഭാരതം എന്ന സങ്കൽപ്പം പോലും ഉണ്ടാകില്ല. അതുകൊണ്ടാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വോട്ട് ചെയ്യുന്നതിന് മുൻപ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. അദ്ദേഹം അങ്ങനെ പറഞ്ഞതിന് പിന്നിൽ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് പരിശോധിക്കുകയാണ് സന്ദീപ് വചസ്പതി. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഉത്തർപ്രദേശ് കൂടി കശ്മീരോ ബംഗാളോ കേരളമോ ആയാൽ പിന്നെ ഭാരതം എന്ന സങ്കൽപ്പം പോലും ഉണ്ടാകില്ല. അതുകൊണ്ടാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വോട്ട് ചെയ്യുന്നതിന് മുൻപ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. അദ്ദേഹം അങ്ങനെ പറഞ്ഞതിന് പിന്നിൽ എന്തെങ്കിലും വസ്തുതയുണ്ടോ? യോഗിയെ മര്യാദ പഠിപ്പിക്കാൻ ഇറങ്ങുന്നതിന് മുൻപ് കേരളത്തിന്‍റെ ഭരണാധികാരികൾ ഇക്കാര്യം പരിശോധിക്കേണ്ടേ? താരതമ്യം ചെയ്യപ്പെടുന്നത് എപ്പോഴും സമാന സ്വഭാവമുള്ള കാര്യങ്ങളാണ്.

സച്ചിൻ തെണ്ടുൽക്കറെ മറഡോണയുമായി താരതമ്യം ചെയ്യാത്തത് പോലെ മെസിയെ ജസി ഓവൻസുമായും താരതമ്യം ചെയ്യാൻ സാധ്യമല്ല. ഇവിടെ യോഗി എടുത്തു പറഞ്ഞ കശ്മീരിനും ബംഗാളിനും കേരളത്തിനും സമാനമായുള്ളത് തീവ്രവാദ ശക്തികളുടെ സാനിധ്യമാണ്. ന്യൂനപക്ഷ പ്രീണനത്തിന്‍റെ ഭാഗമായി കേരളം അതിവേഗം കശ്മീരായി മാറുന്നു എന്നത് വി എസ് അച്യുതാനന്ദനും എ കെ ആന്‍റണിയും ഉൾപ്പടെയുള്ളവർ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ന്യൂനപക്ഷ പ്രീണനത്തിന്‍റെ ഭയാനകമായ മുഖം കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ കണ്ടതുമാണ്.

രാജ്യത്ത് ഏറ്റവും കൂടുതൽ യുവാക്കൾ തീവ്രവാദ ക്യാമ്പുകളിലേക്ക് ആകർഷിക്കപ്പെടുന്നത് കേരളത്തിൽ നിന്നാണെന്ന കാര്യം ആർക്കും അറിയാത്തതല്ല. കേരളം തീവ്രവാദത്തിന്‍റെ നഴ്സറിയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും ലോകത്ത് ഭീകരവാദ പ്രവർത്തനമുള്ളിടത്തെല്ലാം മലയാളി സാനിധ്യം ഉണ്ടെന്നുമുള്ള വസ്തുത നമുക്കാർക്കും നിഷേധിക്കാനുമാകില്ല. അതു കൊണ്ടു തന്നെ യോഗി ആദിത്യനാഥ് നൽകിയ മുന്നറിയിപ്പ് തീവ്രവാദ പ്രവർത്തനത്തിലുള്ള സമാനതയാണെന്ന് വ്യക്തമാകും.

കേരളത്തെ ഉപദേശിക്കാൻ യോഗിക്കെന്ത് യോഗ്യത എന്നാണ് ചിലരുടെ ചോദ്യം. കേരളം ഉത്തർപ്രദേശിനെക്കാൾ മുന്നിലായതിനാൽ നമ്മെ ആരും ഉപദേശിക്കണ്ടാ എന്നതാണ് ന്യായം. കേരള പല കാര്യങ്ങളിലും യുപിയേക്കാൾ മുന്നിലാണ് എന്നത് വസ്തുതയാണ്. അവിടെയും താരതമ്യ നിയമം ബാധകമാണ്. വിവിധ വികസന സൂചികകൾ പരിശോധിക്കുമ്പോൾ കേരളത്തേയും യുപിയേയും ഒരേ തട്ടിലല്ല വിദഗ്ദ്ധർ പരിഗണിക്കുന്നത് എന്ന് മനസിലാക്കണം.

ഇന്ത്യൻ സംസ്ഥാനങ്ങളെ മൂന്ന് തട്ടുകളിലായി തിരിച്ചാണ് വികസന സൂചികകൾ താരതമ്യം ചെയ്യുന്നത്. ചെറിയ സംസ്ഥാനങ്ങൾ, വലിയ സംസ്ഥാനങ്ങൾ, വടക്ക്-കിഴക്ക് സംസ്ഥാനങ്ങൾ എന്നിങ്ങനെ. അതിൽ കേരളം ചെറു സംസ്ഥാന പട്ടികയിലും യുപി വലിയ സംസ്ഥാന പട്ടികയിലുമാണ് വരിക. കാരണം കേരളത്തിന്‍റെ ആകെ വിസ്തീർണ്ണം 38,863 സ്ക്വയർ കിലോമീറ്ററും യുപിയുടേത് 2,43,286 സ്ക്വയർ കിലോമീറ്ററുമാണ്. ഇന്ത്യയുടെ 1.18% സ്ഥലമാണ് കേരളം.അതേ സമയം രാജ്യത്തിന്‍റെ 7.5 % സ്ഥലവും ഉത്തർപ്രദേശാണ്.

മലയാളികൾ ആകെ ജനസംഖ്യയുടെ 3.43% ആണുള്ളതെങ്കിൽ രാജ്യത്തെ ആറിലൊന്ന് ജനങ്ങളും (16.55 %) ഉത്തർപ്രദേശിലാണ് അധിവസിക്കുന്നത്. ഏത് അളവുകോൽ വെച്ചു നോക്കിയാലും അജഗജാന്തരം ഉണ്ടെന്ന് വ്യക്തം. ഇരു സംസ്ഥാനങ്ങളും തമ്മിൽ സമാനതകളില്ലാത്തതിനാൽ തന്നെ താരതമ്യവും സാധ്യമല്ലെന്ന് ചുരുക്കം. ഇനി ചില കണക്കുകൾ... സ്വാതന്ത്ര്യം നേടിയതിന് ശേഷം രാജ്യത്ത് ആദ്യ കണക്കെടുപ്പ് നടന്നത് 1951 ലാണ്. ആദ്യ സെൻസസ് വിവരങ്ങൾ അനുസരിച്ച്  രാജ്യത്ത് വെറും 18.3 ശതമാനം ആൾക്കാർ മാത്രം സാക്ഷരരായിരുന്നപ്പോൾ കേരളത്തിലെ സാക്ഷരതാ നിരക്ക് 47.18% ആയിരുന്നു.

അതേ സമയം ഉത്തർ പ്രദേശിലേത് വെറും 12 ശതമാനവും. 2020 ലെ കണക്ക് അനുസരിച്ച് കേരളത്തിൽ 96% സാക്ഷരത ഉള്ളപ്പോൾ യുപിയിൽ 73% സാക്ഷരതയുണ്ട്. 1951 ൽ രാജ്യത്തെ ശിശുമരണ നിരക്ക് ആയിരത്തിന് 146.73 ആയിരുന്നു എങ്കിൽ കേരളത്തിൽ അത് 20 ൽ താഴെയായിരുന്നു. 2021 ൽ രാജ്യത്തെ ശിശു മരണനിരക്ക് 29 ലേക്ക് കൂപ്പു കുത്തിയപ്പോൾ കേരളത്തിന് അത് 6 ആക്കാൻ കഴിഞ്ഞു. 1951 ൽ രാജ്യത്തെ ആയുർ ദൈർഘ്യം വെറും 32 വയസായിരുന്നു.

എങ്കിൽ കേരളത്തിൽ അത് അക്കാലത്ത് തന്നെ 46 വയസിന് മുകളിൽ ആയിരുന്നു. ചുരുക്കി പറഞ്ഞാൽ സാക്ഷരത, ശിശുമരണ നിരക്ക്, ആയുർദൈർഘ്യം എന്നിവയിലെല്ലാം കേരളം രാജ്യ ശരാശരിയേക്കാൾ മുന്നിലും യുപി വളരെ പിന്നിലുമായിരുന്നു. 2021 ൽ കേരളം അനുഭവിക്കുന്ന നേട്ടങ്ങൾ വളരെ നേരത്തെ തന്നെ നമുക്കുണ്ടായിരുന്നതിന്‍റെ തുടർച്ചയായിരുന്നു എന്ന് വ്യക്തം. അന്നത്തെ മികവിനനുസരിച്ചുള്ള മുന്നേറ്റം കേരളത്തിനുണ്ടായോ എന്നത് പഠന വിഷയമാണ്.

ഉത്തർപ്രദേശിനെ 40 വർഷത്തോളം ഭരിച്ച കോൺഗ്രസ്, 11 വർഷം ഭരിച്ച സമാജ് വാദി പാർട്ടി, 6 വർഷം ഭരിച്ച ബഹുജൻ സമാജ് വാദി പാർട്ടി എന്നിവരുടെ കെടുകാര്യസ്ഥത കൂടി ചർച്ച ചെയ്യേണ്ടതാണ്. ഉത്തര്‍ പ്രദേശിൽ ഇന്നും പല കണക്കിലും പിന്നാക്കം നിൽക്കുന്നുവെങ്കിൽ ഈ മൂന്ന് പാർട്ടികളാണ് ഉത്തരവാദികൾ. ഇവരുടെ അഴിമതിയും കെടുകാര്യസ്ഥതയും തകർത്തെറിഞ്ഞ ഉത്തർപ്രദേശിനെ അതിവേഗം വികസന പാതയിലേക്ക് കൈപിടിച്ചുയർത്തിയ മുഖ്യമന്ത്രിയാണ് യോഗി ആദിത്യ നാഥ് എന്ന് കണക്കുകൾ പരിശോധിച്ചാൽ മനസിലാകും.

യോഗി ഭരണത്തിലെത്തുമ്പോൾ യുപിയിലെ ശിശു മരണ നിരക്ക് ആയിരത്തിന് 63 ആയിരുന്നു എങ്കിൽ ഇന്ന് അത് 41 ആണ്. 2016 വരെ 12 മെഡിക്കൽ കോളേജുകൾ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അത് 52 ആയി ഉയർന്നു. 75 ജില്ലകളിലും ഓരോ മെഡിക്കൽ കോളേജ് എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അതി വേഗം നടന്നടുക്കുകയും ചെയ്യുന്നു. 2016 വരെ 1900 മെഡിക്കൽ സീറ്റുകളാണ് യുപിയിൽ ഉണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ 5 വർഷം കൊണ്ട് പുതിയ 2000 സീറ്റുകൾ കൂടി അനുവദിച്ചു.

2017 ൽ 18 % ആയിരുന്ന തൊഴിലില്ലായ്മ 2022 ൽ വെറും 3% ആയി. വർഗ്ഗീയ കലാപങ്ങളുടെ നാടായിരുന്ന യുപിയിൽ സമാധാനം കൊണ്ടു വന്നത് യോഗിയാണ്. ബി.എസ്.പി ഭരിച്ച 2007-12 കാലത്ത് 364 കലാപങ്ങളാണ് നടന്നത്. എസ്. പി ഭരിച്ച 2012-2017 കാലത്ത് 700ൽ അധികം വർഗ്ഗീയ കലാപങ്ങൾ യുപിയിൽ അരങ്ങേറി. എന്നാൽ യോഗി ഭരിച്ച 5 വർഷം യുപിയിൽ വർഗ്ഗീയ കലാപം സംഭവിച്ചതേയില്ല. 2017 ൽ രാജ്യത്തെ 6-ാമത്തെ സമ്പദ് വ്യവസ്ഥയായിരുന്ന യു.പി ഇന്ന് 2 -ാം സ്ഥാനത്താണ്.

പ്രതിശീർഷ വരുമാനം 45,000ത്തിൽ നിന്ന് 94,000 ആയി ഉയർന്നു. 2017 ൽ 2 ലക്ഷം കോടിയുടെ ബജറ്റ് ആയിരുന്നു സംസ്ഥാനത്തിന്‍റേത് എങ്കിൽ ഇപ്പോൾ അത് 6 ലക്ഷം കോടിയുടേതാണ്. 155 കൊടുംക്രിമിനലുകളെ വെടിവെച്ചു കൊന്നു 48,038 ക്രിമിനലുകളെ ഗുണ്ടാ നിയമപ്രകാരം ജയിലിലാക്കി. 694 പേരെ ദേശസുരക്ഷാ നിയമ പ്രകാരം തടവിലാക്കി. രാഷ്ട്രീയ സംരക്ഷണം ലഭിച്ചു പോന്ന ക്രിമിനലുകളുടെ 2046 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടുകയോ ഇടിച്ചു നിരത്തുകയോ ചെയ്തു. ഇത്തരം നടപടികളിലൂടെ സംസ്ഥാനത്ത്  പിടിച്ചു പറി കേസിൽ 58% കുറവ്

കവർച്ചാ കേസ് 64 % കുറവ്  കൊലപാതക കേസ് 23% കുറവ് പണത്തിന് വേണ്ടി തട്ടിക്കൊണ്ട് പോകൽ 53% കുറവ്  ബലാത്സംഗം 43 % കുറവ് ഒക്കെ സംഭവിച്ചു. വ്യവസായ സൗഹൃദ സംസ്ഥാന പദവി 14 ൽ നിന്ന് 2 ലേക്ക് ഉയർത്തി പൊലീസിലെ 1.5 ലക്ഷം ഒഴിവ് നികത്തി സംസ്ഥാനത്തെ 18 പൊലീസ് റേഞ്ചുകളിലും ഫോറൻസിക് ലാബ്  സ്ഥാപിച്ചു. 86 ലക്ഷം കർഷകരുടെ 36,000 കോടി രൂപയുടെ വായ്പ എഴുതി തള്ളി കോവിഡ് മൂലം തിരികെ വന്ന 40 ലക്ഷം തൊഴിലാളികളെ പുനരധിവസിപ്പിച്ചു.

സംസ്ഥാനത്ത് 551 ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിച്ചു. എല്ലാ ജില്ലകളും ഇന്ന് ഓക്സിജന്‍റെ കാര്യത്തിൽ സ്വയം പര്യാപ്തമായി. കഴിഞ്ഞ 5 വർഷം സംഭവിച്ച നന്മകളിൽ ചിലതു മാത്രമാണിത്. മികച്ച തുടക്കം കിട്ടിയ- ഉയർന്ന അടിസ്ഥാന സൗകര്യമുണ്ടായിരുന്ന കേരളത്തിന് ഈ മേഖലകളിലൊക്കെ എത്രമാത്രം മുന്നോട്ടു പോകാനായി എന്ന് കൂടി വിലയിരുത്തണം. രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള യുപി, ഒരു രാജ്യമായിരുന്നെങ്കിൽ ജനസംഖ്യയുടെ കാര്യത്തിൽ അഞ്ചാമത്തെ രാജ്യമാകുമായിരുന്ന സംസ്ഥാനമാണ്. അതിനെ വെറും 3.3 കോടി ജനങ്ങളുള്ള കേരളവുമായി താരതമ്യം ചെയ്ത് നാം വീണ്ടും ചെറുതാകരുത്.

നമുക്ക് പല മേന്മകളുമുണ്ട്. അതൊന്നും കഴിഞ്ഞ 6 വർഷം കൊണ്ട് ഉണ്ടായതല്ല. നാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും മഹാത്മാ അയ്യങ്കാളിയും അയ്യാ വൈകുണ്ഠസ്വാമികളും ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനും ഒക്കെ സൃഷ്ടിച്ചു നൽകിയ നവോത്ഥാനത്തിന്‍റെ തോളിൽ കയറിയാണ് നാം ഉയർന്ന കാഴ്ചകൾ കാണുന്നതും നേട്ടങ്ങൾ കരസ്ഥമാക്കുന്നതും.

ഇത്രയേറെ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിട്ടും നമ്മുടെ ചെറുപ്പക്കാർക്ക് കേരളം വേണ്ടാതാകുന്നുവെങ്കിൽ ആരുടെ പിടിപ്പു കേടാണെന്ന് ഇരുത്തി ചിന്തിക്കണം. യു.പിയെ അവരുടെ വഴിക്ക് വിടുക. അവർ ഒരിക്കലും കേരളമാകാൻ അഗ്രഹിക്കില്ല. കാരണം നന്മകളെ മുഴുവൻ എറിഞ്ഞുടച്ച ധൂർത്ത പുത്രന്‍റെ മാതൃക സ്വീകരിച്ചാൽ അവരും എവിടെയുമെത്തില്ല തന്നെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (4 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (4 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (4 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (4 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (4 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (4 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (4 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (4 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (4 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (5 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (5 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (5 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (5 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (5 hours ago)

INDIA കരുതലോടെ ഇന്ത്യ  (5 hours ago)

Malayali Vartha Recommends