ഇസ്‍ലാം ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നു; പ്രവാചകൻമാരുടെ കാലം മുതൽക്കെ ഹിജാബിനെ എതിർത്തിരുന്നു; ദൈവം നല്‍കിയ സൗന്ദര്യം മറച്ചുവയ്ക്കില്ലെന്ന് ഒന്നാംതലമുറയിലെ സ്ത്രീകള്‍ പറഞ്ഞിട്ടുണ്ട്; ഹിജാബ് പ്രതിഷേധത്തിൽ പ്രതികരണവുമായി ഗവര്‍ണര്‍ മുഹമ്മദ് ഖാൻ

ഹിജാബിന്റെ കാര്യത്തിൽ വമ്പൻ പ്രതിഷേധമാണ് കർണ്ണാടകയിൽ നടക്കുന്നത്. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗവര്‍ണര്‍. ഇസ്‍ലാം ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രവാചകൻമാരുടെ കാലം മുതൽക്കെ ഹിജാബിനെ എതിർത്തിരുന്നു. ദൈവം നല്‍കിയ സൗന്ദര്യം മറച്ചുവയ്ക്കില്ലെന്ന് ഒന്നാംതലമുറയിലെ സ്ത്രീകള്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടകയിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികൾക്ക് സ്കൂളിൽ പ്രവേശനം നിഷേധിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ഗവർണ്ണർ. അതേസമയം കര്‍ണ്ണാടകയിലെ ഹിജാബ് വിവാദം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഹര്‍ജികളില്‍ കര്‍ണ്ണാടക ഹൈക്കോടതി എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന് നോക്കട്ടേയെന്ന് കോടതി വ്യക്തമാക്കി. കോടതി ഇടക്കാല ഉത്തരവിനെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ തയ്യാറായില്ല.
ഹിജാബ് വിവാദത്തില്‍ അന്തിമ ഉത്തരവ് വരും വരെ മതാചാര പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തരുതെന്ന കര്‍ണ്ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എന്താണ് നടക്കുന്നതെന്ന് നിരീക്ഷിക്കുകയാണെന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി
ഹര്‍ജിയില്‍ ഇടപെടേണ്ട സമയമായിട്ടില്ല. വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കണോയെന്ന് ആലോചിക്കണം. വലിയ തലത്തില്‍ ചര്‍ച്ചയാക്കേണ്ടതില്ല. തെറ്റായി എന്തെങ്കിലും സംഭവിച്ചാല്‍ ഇടപെടാമെന്ന് വ്യക്തമാക്കി ഹര്‍ജികളില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു . ഇടക്കാല ഉത്തരവ് നടപ്പാക്കിയാല്‍ ഭരണഘടനപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും.
പതിനഞ്ചിന് നടക്കുന്ന പ്രാക്ടിക്കല്‍ പരീക്ഷയില്‍ ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഹര്‍ജിയില്‍ പരാതിക്കാരി ചൂണ്ടിക്കാട്ടി. ഉത്തരവ് സിഖ് മത വിഭഗത്തില്‍ പെട്ടവര്‍ക്കടക്കും ബുദ്ധമുട്ടുണ്ടാക്കുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക ഹൈക്കോടതിയിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട ഹര്‍ജി ഇന്നലെ പരിഗണിക്കുമ്പോഴും കോടതി ഇതേ നിലപാടാണ് സ്വീകരിച്ചത് .
വിഷയം ശബരിമല വിധി പരിഗണിക്കുന്ന ഒന്‍പതംഗ ബെഞ്ചിലേക്ക് മാറ്റണമെന്ന് ഹര്‍ജിക്കാരന്‍റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു . വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസും ഹിജാബ് വിവാദത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കുട്ടികളുടെ അദ്ധ്യയനം മുടങ്ങുന്നു. ഇവർക്ക് കോളേജിൽ പോകാനുള്ള സൗകര്യം ഒരുക്കണം.
ഹിജാബ് അവരുടെ മതപരമായ ആചാരത്തിന്റെ ഭാഗമാണ് അതിനായി ഒരു ഇടക്കാല ഉത്തരവിറക്കണമെന്നാണ് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെയും ദേവദത്ത് കാമത്തും വാദിച്ചത്. എന്നാൽ മതതപരമായ ചിഹ്നങ്ങളുള്ള വസ്ത്രങ്ങൾ ധരിച്ച് സ്‌കൂളിലോ കോളേജിലോ പോകാൻ പാടില്ലെന്ന് കോടതി പറഞ്ഞു . ഹർജി തീർപ്പാകുന്നതു വരെ ഹിജാബ് ധരിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി തള്ളിയത് ഹർജിക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























