സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ കുറവ്..... ക്ഷേത്രോത്സവങ്ങള്‍ക്കും മതപരമായ മറ്റു പരിപാടികള്‍ക്കും നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് , ഉത്സവങ്ങള്‍ക്ക് പരമാവധി 1500 പേര്‍, ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ , ഇളവുകള്‍ ഇങ്ങനെ....

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുത്തനേ കുറഞ്ഞ സാഹചര്യത്തില്‍ ക്ഷേത്രോത്സവങ്ങള്‍ക്കും മതപരമായ മറ്റു പരിപാടികള്‍ക്കും നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിച്ചു. ആലുവ ശിവരാത്രി, ആറ്റുകാല്‍ പൊങ്കാല, മരാമണ്‍ കണ്‍വെന്‍ഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ മതപരമായ ചടങ്ങുകള്‍ക്കും 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ 1500 പേര്‍ക്ക് പങ്കെടുക്കാം. ഉത്സവ കലാപരിപാടികളിലും ഈ രീതിയില്‍ പങ്കെടുക്കാം.
അതേസമയം, ഭക്ത ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ വര്‍ഷത്തെ പോലെ വീടുകളില്‍ ചുരുക്കണമെന്നും പൊതുസ്ഥലത്ത് അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി വി.പി. ജോയ് ഇറക്കിയ ഉത്തരവിലുണ്ട്. ഈ സാഹചര്യത്തില്‍ ക്ഷേത്രവളപ്പില്‍ പണ്ടാര അടുപ്പില്‍ മാത്രം പൊങ്കാല അര്‍പ്പിക്കാനാണ് ക്ഷേത്ര ട്രസ്റ്റ് അധികൃതരുടെ തീരുമാനം.
മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്ന 18 വയസിന് മുകളിലുള്ളവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ മൂന്നു മാസത്തിനുള്ളില്‍ കൊവിഡ് വന്നുപോയതിന്റെ രേഖയോ കരുതണം. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും ഇത് ബാധകമാണ്.
18 വയസില്‍ താഴെയുള്ളവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കില്‍ മുതിര്‍ന്നവര്‍ക്കൊപ്പം പങ്കെടുക്കാം. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക്ക് ധരിച്ചിരിക്കണം. പന്തലിനുള്ളില്‍ ഭക്ഷണ വിതരണം പാടില്ല. കൊവിഡ് പ്രോട്ടോക്കോള്‍ സംഘാടകര്‍ ഉറപ്പാക്കണം.
അതേസമയം ഉത്സവം ആരംഭിച്ചു കഴിഞ്ഞ ആറ്റുകാല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ മൂന്നുമാസത്തിനുള്ളില്‍ കൊവിഡ് വന്നുപോയതിന്റെ രേഖയോ കരുതണമെന്ന നിര്‍ദ്ദേശം പ്രായോഗികമാകില്ലെന്ന് ട്രസ്റ്റ് അധികൃതര്‍ പറയുന്നു.
പൊങ്കാല വീടുകളിലായതിനാല്‍ ദര്‍ശനത്തിന് മാത്രമാണ് ആളുകളെത്തുന്നത്. ഒട്ടേറെപ്പേര്‍ വന്നുപോകുന്നുണ്ട്. മറ്റു ഉത്സവദിവസങ്ങളെ പോലെ പൊങ്കാല ദിവസവും ആളുകള്‍ -ദര്‍ശനം നടത്തി മടങ്ങും. മുന്‍കൂട്ടി രജിസ്‌ട്രേഷനോ ബുക്കിംഗോ ഇല്ലാത്തതിനാല്‍ രേഖകള്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കാനാകില്ല. വരുന്നവരെ രേഖകള്‍ പരിശോധിച്ച് കടത്തിവിടാനുമാകില്ല.
അങ്കണവാടികള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടന്‍ തുടങ്ങിയവ അന്ന് മുതല്‍ ഓഫ് ലൈനായി പ്രവര്‍ത്തിക്കും. അതിനൊപ്പം അങ്കണവാടികളും തുറക്കാന്‍ വനിതാ ശിശുവികസന വകുപ്പ് തീരുമാനിക്കുകയായിരുന്നു. കുട്ടികളെ എത്തിക്കുമ്പോള്‍ ജീവനക്കാരും രക്ഷിതാക്കളും മാര്‍ഗനിര്‍ദ്ദേശം കര്‍ശനമായി പാലിക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha
























