പണത്തിനായി കവര്‍ച്ചയും കൊലപാതകവും... പേരൂര്‍ക്കട അമ്പലമുക്കില്‍ അലങ്കാരച്ചെടിവില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ തേടി പോലീസ് പരക്കം പായുമ്പോഴും പേരൂര്‍ക്കടയും തമിഴ്‌നാടും കറങ്ങി നടന്ന് രാജേഷെന്ന് രാജേന്ദ്രന്‍ ... പിടിയിലായത് തമിഴ്‌നാട്ടില്‍ ദമ്പതികളെ കൊന്നയാള്‍, എപ്പോഴും ആയുധം കൈയ്യില്‍ കരുതുന്നയാളെന്ന് പോലീസ്

പേരൂര്‍ക്കട അമ്പലമുക്കില്‍ അലങ്കാരച്ചെടിവില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ തേടി പോലീസ് പരക്കം പായുമ്പോഴും പേരൂര്‍ക്കടയും തമിഴ്‌നാടും കറങ്ങി നടന്ന് രാജേഷെന്ന് രാജേന്ദ്രന്‍ ... പിടിയിലായത് തമിഴ്‌നാട്ടില്‍ ദമ്പതികളെ കൊന്നയാള്‍, എപ്പോഴും ആയുധം കൈയ്യില്‍ കരുതുന്നയാളെന്ന് പോലീസ്.
പേരൂര്‍ക്കട അമ്പലമുക്കില്‍ അലങ്കാരച്ചെടിവില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സീരിയല്‍ കില്ലറെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി തോവാള വെള്ളമണ്ടം വെമ്പട്ടൂര്‍ രാജീവ് നഗറില്‍ ഡാനിയലിന്റെ മകന്‍ രാജേഷെന്ന രാജേന്ദ്രനാണ് (39) അറസ്റ്റിലായത്.
ഇയാള്‍ക്കെതിരെ തമിഴ്‌നാട്ടില്‍ അരല്‍വായ്മൊഴി സ്റ്റേഷന്‍ പരിധിയില്‍ കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസും കന്യാകുമാരി പൊലീസ് സ്റ്റേഷനില്‍ രണ്ടു കൊലക്കേസുകളും ഉള്‍പ്പെടെ നാലു കൊലപാതക കേസുകള്‍ നിലവിലുണ്ട്.
2014നും 2019നും ഇടയ്ക്കായിരുന്നു ഈ കൊലപാതകങ്ങള്‍. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടയാളാണ്. തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി കേരളത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് സൂചന.
ഇക്കഴിഞ്ഞ ഞായറാഴ്ച പകല്‍ നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി വിനിത മോളെ കൊലപ്പെടുത്തി മാല കവര്‍ച്ച ചെയ്ത കേസിലാണ് പേരൂര്‍ക്കട പൊലീസ് തിരുനെല്‍വേലിയ്ക്ക് സമീപത്തെ കാവല്‍കിണറില്‍ നിന്ന് പ്രതിയെ പിടികൂടിയത്.
വിനിതയുടെ നാല് പവനോളം വരുന്ന സ്വര്‍ണ മാല കവരാനാണ് ഈ ക്രൂരത കാട്ടിയത്.സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന ഇയാള്‍ പണത്തിനായാണ് കവര്‍ച്ചയും കൊലപാതകവും നടത്തിയിരുന്നത്.
പേരൂര്‍ക്കട ഗവ.ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍ ഒരു മാസത്തിനു മുമ്പാണ് പ്രതി ജോലിക്ക് കയറിയത് .പ്രതിക്കായി പൊലീസ് പരക്കം പായുമ്പോഴും പേരൂര്‍ക്കടയിലും തമിഴ്‌നാട്ടിലും രണ്ട് ദിവസത്തോളം കറങ്ങിനടക്കുകയായിരുന്നു രാജേന്ദ്രന്‍. ഉള്ളൂര്‍ ജംഗ്ഷനിലെയുംപേരൂര്‍ക്കടയിലെയും സി.സി ടി.വി ദൃശ്യങ്ങളും ഓട്ടോ ഡ്രൈവറുടെ മൊഴിയുമാണ് നിര്‍ണായക തുമ്പായത്.യാത്രയ്ക്കിടെ ഓട്ടോ ഡ്രൈവറോട് തണ്ണി (വെള്ളം) ആവശ്യപ്പെട്ടു.
വെള്ളം കുടിക്കാന്‍ നല്‍കിയ ഡ്രൈവര്‍ പരിചയപ്പെട്ടപ്പോള്‍, ചായക്കട ജീവനക്കാരനാണെന്ന് വെളിപ്പെടുത്തി. സി.സി ടിവി ദൃശ്യം പിന്തുടര്‍ന്നാണ് പൊലീസ് ഓട്ടോ ഡ്രൈവറെ കണ്ടെത്തിയത്. തുടര്‍ന്ന് നഗരത്തിലെ ചായക്കട തൊഴിലാളികളിലേക്ക് അന്വേഷണം നീണ്ടു. പേരൂര്‍ക്കടയിലെ ടീ സ്റ്റാള്‍ ഉടമയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ കൃത്യമായി വഴി തെളിച്ചു.
ഹോട്ടലില്‍ തിരിച്ചെത്തിയ രാജേന്ദ്രന്റെ കൈത്തണ്ടയില്‍ മുറിവുണ്ടായിരുന്നതായും പിന്നീട് ജോലിക്ക് വന്നില്ലെന്നും ഹോട്ടലുടമ വെളിപ്പെടുത്തി.മൊബൈല്‍ നമ്പറും നല്‍കി.മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് തോവാളയിലെ വാടകവീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു.
പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് കമ്മീഷണര്‍ ജി.സ്പര്‍ജന്‍കുമാര്‍ അറിയിച്ചു. ആയുധവും കവര്‍ച്ച ചെയ്ത ആഭരണവും ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തുന്നതിനായി കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























