ആംബുലന്‍സ് പൊട്ടിത്തെറിച്ച് മരണം സംഭവിച്ച കേസില്‍ 2.30 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ആംബുലന്‍സ് വാഹനം പൊട്ടിത്തെറിച്ച് മരണം സംഭവിച്ച കേസില്‍ ഇന്‍ഷുറന്‍സ് കമ്പനി 2.30 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തിരുവനന്തപുരം മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രിബ്യൂണല്‍ വിധി പ്രഖ്യാപിച്ചു.
മരണപ്പെട്ട തിരുവനന്തപുരം സ്വദേശി അമ്പിളി ഷാജിയുടെ ആശ്രിതര്‍ക്ക് ആണ് നഷ്ടപരിഹാരം നല്‍കാന്‍ ട്രിബ്യൂണല്‍ ജഡ്ജി എന്‍. ശേഷാദ്രിനാഥന്‍ ഉത്തരവിട്ടത്.
വാഹന ഗതാഗതത്തില്‍ വാഹനം പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടത്തെ വാഹനാപകടമായി പരിഗണിക്കാന്‍ കഴിയില്ലെന്ന റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയുടെയും വാഹന ഉടമയുടെയും ഡ്രൈവറുടെയും തര്‍ക്കത്തെ പൂര്‍ണ്ണമായി തള്ളിക്കൊണ്ട് വാഹനം പൊട്ടിത്തെറിച്ചുള്ള അപകടം വാഹന അപകടമാണെന്ന് എം എ സി റ്റി കേസില്‍ നാഴികക്കല്ലായ വിധിന്യായമാണ് ട്രിബ്യൂണല്‍ പുറപ്പെടുവിച്ചത്.
2016 ജൂലൈ 26 ന് വൈകിട്ട് 6 മണിക്കാണ് സംഭവം നടന്നത്.കെ.എല്‍ 46 എന്‍ 3172 രജിസ്‌ട്രേഷന്‍ നമ്പര്‍ ആംബുലന്‍സില്‍ അമ്പിളി ഷാജി സുല്ലമില്ലാത്ത അച്ഛനും സഹോദരനും ഹോംനേഴ്‌സിനുമൊപ്പം മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ നിന്നും കോട്ടയത്തേക്ക് യാത്ര ചെയ്യവേ മൂവാറ്റുപുഴ എത്തിയപ്പോള്‍ ആംബുലന്‍സിന്റെ ഐ സി യു ക്യാബിന്റെ ഇലക്ട്രിക് വിതരണം നഷ്ടപ്പെടുകയായിരുന്നു.
എന്നാല്‍ അതിന് യാതൊരു പരിഹാരവും കാണാതെയും മെക്കാനിക്കിനെ കാണിക്കാതെയും ആംബുലന്‍സ് ഡ്രൈവര്‍ വീണ്ടും അതേ ആംബുലന്‍സില്‍ തന്നെ തീര്‍ത്തും അപകടകരമായ രീതിയില്‍ യാത്ര തുടരുകയായിരുന്നു. മേനംകുളം അരൂര്‍ സാറ്റലൈറ്റ് ജംഗ്ഷനു സമീപം വച്ച് ആംബുലന്‍സ് പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തില്‍ അമ്പിളി ഷാജിയും പിതാവും മരണപ്പെടുകയും ആംബുലന്‍സിന് മുന്‍വശത്ത് ഇരുന്ന അമ്പിളി ഷാജിയുടെ സഹോദരനും ഹോംനേഴ്‌സും ഡ്രൈവറും പരിക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു.
" f
https://www.facebook.com/Malayalivartha
























