ഭക്ത ലക്ഷങ്ങൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല കഴിഞ്ഞ വർഷത്തെ പോലെ വീടുകളിൽ! പൊതുസ്ഥലത്ത് അനുവദിക്കില്ല; ക്ഷേത്രവളപ്പിൽ പണ്ടാര അടുപ്പിൽ മാത്രം പൊങ്കാല അർപ്പിക്കാൻ ക്ഷേത്ര ട്രസ്റ്ര് അധികൃതരുടെ തീരുമാനം....

സംസ്ഥാനത്ത് ഉത്സവങ്ങളിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചിരുന്നു. പ്രശസ്‌തമായ ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി എന്നീ ആഘോഷങ്ങൾക്കടക്കമാണ് ഇളവുകളുളളത്.
എല്ലാ മതപരമായ ചടങ്ങുകൾക്കും 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ 1500 പേർക്ക് പങ്കെടുക്കാം. ഉത്സവ കലാപരിപാടികളിലും ഈ രീതിയിൽ പങ്കെടുക്കാം. അതേസമയം, ഭക്ത ലക്ഷങ്ങൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല കഴിഞ്ഞ വർഷത്തെ പോലെ വീടുകളിൽ ചുരുക്കണമെന്നും പൊതുസ്ഥലത്ത് അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി വി.പി. ജോയ് ഇറക്കിയ ഉത്തരവിലുണ്ട്. ഈ സാഹചര്യത്തിൽ ക്ഷേത്രവളപ്പിൽ പണ്ടാര അടുപ്പിൽ മാത്രം പൊങ്കാല അർപ്പിക്കാനാണ് ക്ഷേത്ര ട്രസ്റ്ര് അധികൃതരുടെ തീരുമാനം.
https://www.facebook.com/Malayalivartha
























