മന്ത്രിമാരെല്ലാം ഇ ശ്രീധരനോട് കലിച്ചു, എന്നിട്ടും ലൈറ്റ് മെട്രോ ശ്രീധരനു തന്നെ

ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഇ ശ്രീധരനെ ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ പാളി. സംസ്ഥാന മന്ത്രി സഭയിലെ ഒട്ടു മിക്ക മന്ത്രിമാരും ലൈറ്റ് മെട്രോ ശ്രീധരനെ ഏല്‍പ്പിക്കുന്നതിനോട് വിയോജിച്ചപ്പോഴും പൊതു ജന താത്പര്യം മുന്‍ നിര്‍ത്തി മുഖ്യമന്ത്രി അദ്ദേഹത്തോടൊപ്പം നില്‍ക്കുകയായിരുന്നു. ശ്രീധരനെ എന്തിന് വെട്ടാന്‍ ശ്രമിച്ചു എന്നാണ് ചോദ്യമെങ്കില്‍ ഉത്തരം ലളിതം, ശ്രീധരനാകുമ്പോള്‍ കമ്മീഷന്‍ കിട്ടില്ല.
കഴിഞ്ഞ ദിവസമാണ് ലൈറ്റ് മെട്രോയ്ക്ക് സംസ്ഥാന മന്ത്രി സഭ ഭരണാനുമതി നല്‍കിയത്. ഒരു മാസത്തിനുമുമ്പ് ലൈറ്റ് മെട്രോയ്ക്ക് മന്ത്രിസഭ ഭരണാനുമതി നല്‍കിയെങ്കിലും ചീഫ് സെക്രട്ടറി മിനിറ്റ്‌സ് തിരുത്തിയതായി പ്രചാരണമുണ്ടായി. എന്നാല്‍ മന്ത്രിസഭായോഗത്തിന്റെ മിനിറ്റ്‌സ് തിരുത്താനുള്ള ധൈര്യമൊന്നും സംസ്ഥാന ചീഫ് സെക്രട്ടറിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ചില പ്രമുഖ മന്ത്രിമാരാണ് മിനിറ്റ്‌സില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചത്. മന്ത്രിമാര്‍ മാറ്റം നിര്‍ദ്ദേശിക്കുമ്പോള്‍ ചീഫ് സെക്രട്ടറിക്ക് അത് അനുസരിക്കാതിരിക്കാനാവില്ല സംസ്ഥാന മന്ത്രിസഭ പദ്ധതിക്ക് ഭരണാനുമതി നല്‍കിയാല്‍ മാത്രമേ കേന്ദ്ര സഹായം ലഭിക്കുകയുള്ളൂ.
വിദേശവാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രത്യേക താത്പര്യങ്ങള്‍ ചില മന്ത്രിമാര്‍ക്കുണ്ട്. പദ്ധതിക്ക് 20 ശതമാനം കേന്ദ്രസഹായം ലഭിക്കുമെന്ന് ഇതിനകം ഉറപ്പായിട്ടുണ്ട്.
ഇക്കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ പൊതുമരാമത്ത് മന്ത്രി ചീഫ് സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ചിരുന്നു, മന്ത്രിസഭായോഗത്തിന്റെ മിനിറ്റ്‌സ് തിരുത്തിയെന്നായിരുന്നു ആരോപണം എന്നാല്‍ മന്ത്രിസഭായോഗത്തില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞില്ല.
കൊച്ചി മെട്രോയില്‍ നിന്നും ഇ ശ്രീധരനെ ഒഴിവാക്കാന്‍ ചില മന്ത്രിമാര്‍ നേരത്തെ ശ്രമം നടത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ശ്രീധരനൊപ്പമായിരുന്നു, കൊച്ചി മെട്രോ ഇശ്രീധരനെ ഏല്‍പ്പിച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ ഇമേജ് മോശമാകും എന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി തീരുമാനം മാറ്റിയത്. ആദ്യം മുഖ്യമന്ത്രിക്കും ശ്രീധരനോട് താത്പര്യമില്ലായിരുന്നു. ആര്യാടന്‍ മുഹമ്മദായിരുന്നു അന്ന് ഗതാഗതമന്ത്രി മാറിയെങ്കിലും സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമൊന്നുമില്ല.
ചില മന്ത്രിമാര്‍ ശ്രീധരന് പ്രായമായെന്നു വരെ പ്രചരണം നടത്തി. ഡിഎംആര്‍സി വാങ്ങുന്ന കണ്‍സള്‍ട്ടിംഗ് ഫീസ് കൂടുതലാണെന്നും മന്ത്രിമാര്‍ ആരോപണം ഉന്നയിച്ചു. ഇതെല്ലാം കമ്മീഷന് വേണ്ടിയായിരുന്നു. കേരളം ശ്രീധരനൊപ്പമാണ്. അതുകൊണ്ടു തന്നെ തീരുമാനം ശ്രീധരനൊപ്പം നിന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























