കുപ്പിവെള്ളവുമായി എറണാകുളം ഭാഗത്തേക്ക് പോകുന്നതിനിടയിൽ വാനിന്റെ ടയര്‍ പഞ്ചറായതോടെ റോഡിനരികിലേക്ക് വാഹനംഒതുക്കിയിട്ട് ടയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇതുവഴി വന്ന വാസുദേവന്‍ ബിജുവിനെ സഹായിക്കാനിറങ്ങി... ഇരുവരും ചേര്‍ന്ന് ടയര്‍ മാറ്റികൊണ്ടിരിക്കെ എതിർദിശയിൽ വന്ന കാലൻ ലോറി ഇരുവരെയും ഇടിച്ച് തെറിപ്പിച്ചു! സംഭവസ്ഥലത്ത് തന്നെ ഇരുവരും പിടഞ്ഞു മരിച്ചു.. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു...

നാടിനെ കണ്ണീരിലാഴ്ത്തിക്കൊണ്ടായിരുന്നു ആ അപകവാർത്ത രാവിലെ അറിഞ്ഞത്. പിക് അപ് വാനിന്റെ ടയർ മാറ്റുന്നതിനിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ടുപേരും തത്ക്ഷണം മരിക്കുകയായിരുന്നു. ആലപ്പുഴ പൊന്നാംവെളിയിൽ ദേശീയപാതയിലാണ് അപകടം. വാൻ ഡ്രൈവർ എറണാകുളം ചൊവ്വര സ്വദേശി ബിജു, പട്ടണക്കാട് മൊഴികാട്ട് വാസുദേവൻ(58) എന്നിവരാണ് മരിച്ചത്. ടയർ മാറ്റാൻ സാഹായിക്കാനെത്തിയതായിരുന്നു വാസുദേവൻ.
വാസുദേവന്റെ സൈക്കിൾ പിക്കപ്പ് വാനിന്റെ സമീപത്ത് തന്നെയുണ്ട്. രാവിലെ ആറ് മണിയോടെയായിരുന്നു അപടകം. കുപ്പിവെള്ളവുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ബിജു. പൊന്നാംവെളിയില്‍വെച്ച് വാനിന്റെ ടയര്‍ പഞ്ചറാകുകയായിരുന്നു. റോഡിനരികിലേക്ക് വാഹനംഒതുക്കിയിട്ട് ടയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇതുവഴി വന്ന വാസുദേവന്‍ ബിജുവിനെ സഹായിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ടയര്‍ മാറ്റികൊണ്ടിരിക്കെ എതിർദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തുവച്ച് തന്നെ ഇരുവരും മരിച്ചു. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha