സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രീ പ്രൈമറി മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ നാളെ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി... ശനിയാഴ്ചയും പ്രവര്‍ത്തി ദിവസം... ഹാജര്‍ നിര്‍ബന്ധം... എല്ലാ ക്ലാസുകളിലും ഇത്തവണ വാര്‍ഷിക പരീക്ഷയുണ്ടാകും

സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രീ പ്രൈമറി മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ നാളെ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. നാളെ മുതല്‍ 21 വരെ ഒമ്പതാം വരെയുള്ള ക്ലാസുകാര്‍ക്ക് ഉച്ചവരെ മാത്രമാകും അധ്യായനം.
പ്രീപ്രൈമറി ക്ലാസുകളില്‍ പകുതി കുട്ടികള്‍ മാത്രമാകും ഉണ്ടാകുക. 10, 11, 12 ക്ലാസുകള്‍ ഫെബ്രുവരി 19 വരെ നിലവില്‍ ഉള്ള പോലെ തുടരും. ഫെബ്രുവരി 21 മുതല്‍ മുഴുവന്‍ കുട്ടികളും സ്‌കൂളിലെത്തുമെന്നും ക്ലാസുകള്‍ വൈകുന്നേരം വരെയാക്കുമെന്നും മന്ത്രി അറിയിച്ചു.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പൊതു അവധി ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിവസം ആയിരിക്കും. എല്ലാ ക്ലാസുകളിലും ഇത്തവണ വാര്‍ഷിക പരീക്ഷയുണ്ടാകും. എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16 മുതല്‍ നടക്കുമെന്ന് മന്ത്രി അറിയിച്ചു.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതു അവധി ദിവസങ്ങള്‍ ഒഴികയുള്ള എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസങ്ങളാണ്. എല്ലാ ശനിയാഴ്ചകളിലും സ്‌കൂള്‍തല എച്ച്ആര്‍ഡി ചേര്‍ന്ന് പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് ചര്‍ച്ച് ചെയ്ത് കുട്ടികളുടെ പഠനനേട്ടം ഉറപ്പ് വരുത്തുന്നതിന് അനുയോജ്യമായ കാര്യങ്ങള്‍ അവലംബിക്കേണ്ടതാണ്.
പത്താംക്ലാസിലെ ഒരോ അധ്യാപകനും ഒരോ വിഷയത്തിന്റെയും പ്ലാന്‍ തയാറാക്കി എത്രശതമാനം പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചെന്നതിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രധാനാധ്യാപകന്‍ മുഖാന്തിരം ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് എല്ലാ ശനിയാഴ്ചയും നല്‍കണം.
പ്ലസ്ടു അധ്യാപകന്‍ എല്ലാ ശനിയാഴ്ചയും ഓരോ വിഷയത്തിന്റെയും എത്രശതമാനം പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചെന്ന് പ്രിന്‍സിപ്പാള്‍ മുഖാന്തിരം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് എല്ലാ ശനിയാഴചയും നല്‍കണം.
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക കര്‍മപദ്ധതി അതാത് സ്‌കൂള്‍ തലത്തില്‍ തയാറാക്കി കുട്ടികളെ പരീക്ഷയ്ക്ക് ഒരുക്കണം. കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതും മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ ഉതകുന്നതുമായ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തലത്തില്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കേണ്ടതാണ്.
https://www.facebook.com/Malayalivartha