ഭർത്താവ് മരിച്ചതോടെ മാനസികമായി തകർന്ന വിനിതയെ ദു:ഖം മറികടക്കാനാണ് ജോലിക്ക് വിട്ടത്. 'സാധാരണ പോകുന്നതിലും സന്തോഷത്തിലാണ് അന്ന് അവൾ വീട്ടിൽനിന്നും പോയത്. വീടിന്റെ സമീപത്തെ അമ്പലത്തിൽ ഉത്സവമായിരുന്നു. കുട്ടികളെ ഒരുക്കി അവരുടെ ഫോട്ടോ എടുത്ത് എന്റെ കൂടെ അമ്പലത്തിൽ പോയി വന്നതാണ്. പിറ്റേന്നു ഞങ്ങൾ തിരിച്ചെത്തി, അവൾ വന്നില്ല. അവളുടെ പൊതിഞ്ഞുകെട്ടിയ ജഡമാണ് പിന്നെ കാണുന്നത്. ഒരു കുട്ടിയും ഇങ്ങനെ അനാഥനാകരുത്; അമ്മയെ കൊന്നയാൾക്ക് കടുത്ത ശിക്ഷ കിട്ടണമെന്ന് വിനിതയുടെ മകൻ

വിനീത മലയാളികൾക്ക് തന്നെ തീരാനൊമ്പരമായി മാറുകയാണ്. ദിവസങ്ങൾക്ക് മുൻപാണ് നാടിനെ ഞെട്ടിച്ച കൊലപാതകമായുണ്ടായത്. പണത്തിനായി വിനീതയെ കുത്തിമലർത്തിയപ്പോൾ അനാഥരായി മാറിയത് രണ്ടു കുരുന്നുകളാണ്. വിനിതയെ കൊലപ്പെടുത്തി കവർച്ച ചെയ്ത മാല രാജേന്ദ്രൻ കന്യാകുമാരിക്ക് സമീപമുള്ള ഭാരത് ഫിനാൻസിൽ 90,000 രൂപയ്ക്കാണ് പണയം വച്ചത്.
ഇവിടെ നിന്നും ലഭിച്ച തുക കടം വീട്ടിയ ശേഷം ബാക്കിയുള്ളത് പെൺസുഹൃത്തിനും കൈമാറി. കേരളപൊലീസ് രാജേന്ദ്രനിൽ നിന്നും കൂടുതൽ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ലഭിക്കും എന്ന പ്രതീക്ഷയിലാണ്. ദൃക്സാക്ഷികളില്ലാത്ത കേസിൽ പ്രതിയുടെ കുറ്റസമ്മതവും വെളിപ്പെടുത്തലും സാഹചര്യത്തെളിവുകളുമാണ് ശാസ്ത്രീയ തെളിവുകൾക്കൊപ്പം നിർണ്ണായകമാകുക.
അതേസമയം വിനീതയെ കൊലപ്പെടുത്തിയ ആളെ പിടികൂടിയതിൽ അതിയായ സന്തോഷമുണ്ടെന്ന് കുടുംബം. കേസിലെ പ്രതിയായ രാജേന്ദ്രന് കടുത്ത ശിക്ഷ നൽകണമെന്ന് യുവതിയുടെ മകൻ അക്ഷയ് ആവശ്യപ്പെട്ടു. ഭർത്താവ് മരിച്ചതോടെ മാനസികമായി തകർന്ന വിനിതയെ ദു:ഖം മറികടക്കാനാണ് ജോലിക്ക് വിട്ടതെന്ന് അമ്മ രാഗിണി പറഞ്ഞു. വിനിതയുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി സർക്കാർ സഹായം നൽകുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബം പറഞ്ഞു. ഒരു കുട്ടിയും ഇനി ഇത്തരത്തിൽ അനാഥരാകരുതെന്നും അതിനുള്ള നടപടി സർക്കാർ കൈക്കൊള്ളണമെന്നും യുവതിയുടെ മാതാപിതാക്കൾ കൂട്ടിച്ചേർത്തു.
അവളായിരുന്നു കുടുംബത്തിന്റെ ആശ്രയം. അവൾക്ക് രണ്ടു കുട്ടികളുണ്ട്. അവരുടെ ജീവിതം ഇനി എന്താണെന്ന് തനിക്ക് അറിയില്ലെന്ന് രാഗിണി കണ്ണീരോടെ പറയുന്നു. 'സാധാരണ പോകുന്നതിലും സന്തോഷത്തിലാണ് അന്ന് അവൾ വീട്ടിൽനിന്ന് പോയത്. വീടിന്റെ സമീപത്തെ അമ്പലത്തിൽ ഉത്സവമായിരുന്നു. കുട്ടികളെ ഒരുക്കി അവരുടെ ഫോട്ടോ എടുത്ത് എന്റെ കൂടെ അമ്പലത്തിൽ പോയി വന്നതാണ്. പിറ്റേന്നു ഞങ്ങൾ തിരിച്ചെത്തി, അവൾ വന്നില്ല. അവളുടെ പൊതിഞ്ഞുകെട്ടിയ ജഡമാണ് പിന്നെ കാണുന്നത്. എനിക്ക് വേദന സഹിക്കാനാകുന്നില്ലെന്ന് വിനീതയുടെ പിതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha