ടി.പി വധ ഗൂഢാലോചന കേസ് വിചാരണ കൂടാതെ തള്ളി

കേരളത്തെ ഇളക്കിമറിച്ച ടിപി കേസ് വീണ്ടും വാര്‍തതകളില്‍ നിറയുന്നു. ടി.പി ചന്ദ്രശേഖരന്‍ വധ ഗൂഢാലോചന കേസ് കോടതി തള്ളി. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് തള്ളിയത്. കേസ് നിലനില്‍ക്കുന്നതല്ലെന്നും തള്ളണമെന്നുമുള്ള പ്രതികളുടെ വാദം കോടതി അംഗീകിച്ചു. ചന്ദ്രശേഖരനെ വധിക്കാന്‍ 2009ല്‍ ഗൂഢാലോചന നടത്തിയെന്ന കേസാണ് തള്ളിയത്. കേസില്‍ ആകെ പതിനാല് പ്രതികളാണ് ഉണ്ടായിരുന്നത്. അന്തരിച്ച സി.പി.എം നേതാവ് സി.എച്ച് അശോകനായിരുന്നു കേസിലെ ഒന്നാം പ്രതി.
2009ല്‍ ചോമ്പാല പോലീസ് സ്‌റ്റേഷനിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സി.പി.എമ്മിന്റെ മറ്റ് പ്രാദേശിക നേതാക്കളും കൊടി സുനി അടക്കമുള്ളവരും കേസില്‍ പ്രതികളായിരുന്നു. ഗുഢാലോചന കേസില്‍ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യുഷന് സാധിച്ചില്ലെന്ന് കോടതി വിമര്‍ശിച്ചു. ടി.പിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിനുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ഹാജരാക്കാനും പ്രോസിക്യുഷന് കഴിഞ്ഞില്ല. വിചാരണ കൂടാതെയാണ് കേസ് തള്ളിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























