ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം അബോധാവസ്ഥയിൽ, പിന്നാലെ ഗര്‍ഭപാത്രം എടുത്ത് മാറ്റുന്നതുള്‍പ്പെടെയുള്ള ശസ്ത്രക്രിയ, വയറ്റില്‍ അണുബാധ മൂലം രക്തസമ്മര്‍ദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക്, വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ, വീട്ടുകാരുടേയും നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി നൊന്തുപ്രസവിച്ച കൺമണികളെ ഒരുനോക്ക് കാണാതെ കൃഷ്ണപ്രിയ യാത്രയായി, സിസേറിയനിലൂടെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം യുവതിക്ക് സംഭവിച്ചത്...!!

ദിവസങ്ങള്‍ക്ക് മുമ്പ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി പ്രസവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായി ചികിത്സയിൽ കഴിഞ്ഞ യുവതി മരണത്തിന് കീഴടങ്ങി. കാഞ്ഞിരപ്പള്ളിയിൽ തമ്പലക്കാട് പാറയില്‍ ഷാജി-അനിത ദമ്പതിമാരുടെ മൂത്ത മകള്‍ കൃഷ്ണപ്രിയ (24) ആണ് ശനിയാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങിയത്. തന്റെ പൊന്നുമക്കളെ ഒരുനോക്ക് കാണാതെയാണ് ഈ അമ്മയാത്രയായത്.
ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം അബോധാവസ്ഥയിലാകുകയായിരുന്നു കൃഷ്ണപ്രിയ.തുടർ ചികിത്സയ്ക്കായി നാടൊന്നിച്ച് പണം സ്വരൂപിച്ചുവെങ്കിലും എല്ലാം ശ്രമങ്ങളും വിഫലമാക്കി കൊണ്ട് കുഞ്ഞുമക്കളെ കാണാതെ ഈ ലോകത്തോട് വിട പറയുകയായിരുന്നു ഈ പെറ്റമ്മ. ഉറ്റവരും ബന്ധുക്കളും നാട്ടുകാർക്കും കൃഷ്ണപ്രിയയുടെ വേര്‍പാട് താങ്ങാനാവുന്നതിലും അപ്പുറമാണ്.
ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം അബോധാവസ്ഥയിലായ യുവതി എറണാകുളത്ത് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടയിൽ രണ്ട് ശസ്ത്രക്രിയകള്‍ ആവശ്യമായിവന്നുപിന്നീട്. വെന്റിലേറ്ററിലായി. ഇതിനിടെ, ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ നാട്ടുകാര്‍ ചേര്‍ന്ന് ധനസമാഹരണവും നടത്തി പണം സ്വരൂപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കൃഷ്ണപ്രിയ കണ്ണുതുറക്കുകയും കൈ അനക്കുകയും ചെയ്തതോടെ ആരോഗ്യവതിയായി തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷയിലായിരുന്നു വീട്ടുകാരും നാട്ടുകാരും. എന്നാൽ എല്ലാംവരുടേയും പ്രാര്‍ത്ഥനകള്‍ വിഫലമാക്കി കൃഷ്ണപ്രിയ തന്റെ പൊന്നോമനകളെ കാണാതെ യാത്രയാകുകയായിരുന്നു.
ഒരു വര്‍ഷം മുന്‍പായിരുന്നു മൂവാറ്റുപുഴ അയവന പാലനില്‍ക്കും പറമ്പില്‍ പ്രവീണുമായി കൃഷ്ണപ്രിയയുടെ വിവാഹം. മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില്‍ ജനുവരി 29-ന് സിസേറിയനിലൂടെയാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. എന്നാൽ പിന്നീടാണ് ആരോഗ്യസ്ഥിതിമോശമായി തുടങ്ങിയത്. പിറ്റേന്ന് മുതൽ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് അബോധവാസ്ഥയിലാകുകയായിരുന്നു യുവതി.
തുടര്‍ന്നാണ് എറണാകുളത്തെ ആശുപത്രിയിലെത്തിച്ചത്. ഗര്‍ഭപാത്രം എടുത്ത് മാറ്റുന്നതുള്‍പ്പെടെയുള്ള ശസ്ത്രക്രിയകളാണ് നടത്തിയത്. വയറ്റില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് രക്തസമ്മര്‍ദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായി, വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നുവെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൃഷ്ണപ്രിയ ജന്മം നൽകിയ ഇരട്ടക്കുട്ടികള്‍ നിലവിൻ മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയിലാണ്. തമ്പലക്കാട്ടെ വീട്ടില്‍ കൃഷ്ണപ്രിയയുടെ മൃതദേഹം ഞയറാഴ്ച്ച എത്തിച്ച് വീട്ടുവളപ്പില്‍ തന്നെ സംസ്‌കാരം നടത്തുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha