പാലക്കാട് മുതലമട ചപ്പക്കാട് മല മുകളില്‍ കണ്ടെത്തിയത് മനുഷ്യതലയോട്ടി! ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കാൻ അന്വേഷണസംഘം.. ദുരൂഹതയുടെ ചുരുളഴിക്കാൻ പോലീസ്.

വളരെ ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വരുന്നത്. പാലക്കാട് മുതലമട ചപ്പക്കാട് മല മുകളില്‍ മനുഷ്യതലയോട്ടി കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്ന പശ്ചാത്തലത്തില്‍ പൊലീസ് മലയില്‍ പരിശോധന ആരംഭിച്ചു. ചപ്പക്കാട് കോളനിയില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് സ്റ്റീഫന്‍, മുരുകേശന്‍ എന്നീ യുവാക്കളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നതായും പൊലീസ് നിരീക്ഷിച്ചു. ഇതും കൂടി പരിഗണിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.അതേസമയം, തലയോട്ടി ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും. ഇതിനും ശേഷമേ ഏതെങ്കിലും തരത്തിലുള്ള നിഗമനത്തിലെത്താന്‍ സാധിക്കുകയുള്ളുവെന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha