നിര്‍ണായക തീരുമാനങ്ങള്‍ നേതൃത്വത്തെ മറികടന്ന് പ്രഖ്യാപിക്കുന്നുവെന്ന് ആരോപിച്ച് കെ.പി.സി.സി നേതൃത്വത്തിന് രമേശ് ചെന്നിത്തലയോട് അതൃപ്തി

നിര്‍ണായക തീരുമാനങ്ങള്‍ നേതൃത്വത്തെ മറികടന്ന് പ്രഖ്യാപിക്കുന്നുവെന്ന് ആരോപിച്ച് കെ.പി.സി.സി നേതൃത്വത്തിന് രമേശ് ചെന്നിത്തലയോട് അതൃപ്തി
നിരാകരണ പ്രമേയം കൊണ്ടുവരാനുള്ള തീരുമാനം പരസ്യപ്പെടുത്തിയതിലാണ് കെ.പി.സി.സി നേതൃത്വത്തിന് അമര്‍ഷം. നേതാക്കള്‍ നേരിട്ട് കണ്ട് ചെന്നിത്തലയെ അതൃപ്തി അറിയിക്കും.
അതേസമയം നിയമസഭാ അംഗത്തിന്റെ അവകാശമാണ് ചെന്നിത്തല ഉപയോഗപ്പെടുത്തുന്നതെന്നാണ് ചെന്നിത്തല പക്ഷത്തിന്റെ പ്രതികരണം. ലോകായുക്ത ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടതിന് പിന്നാലെ നിരാകരണ പ്രമേയം നല്‍കുമെന്ന് രമേശ് ചെന്നിത്തല പരസ്യപ്പെടുത്തുകയുണ്ടായി. ഇതാണ് കെ.പി.സി.സി നേത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അതിന് പിന്നാലെയാണ് വിയോജിപ്പ് അറിയിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ വരുന്നത്.
നിര്‍ണായക കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതിന് പുതിയ നേതൃത്വത്തിനെ അനുവദിക്കണമെന്നുള്ളതാണ് നേതൃത്വം ആവശ്യപ്പെടുന്നത്.
എന്നാല്‍ രമേശ് ചെന്നിത്തല ഇത് നേരത്തെ ചെയ്യുകയാണ്. ഇത് പാടില്ല. നേതൃത്വവുമായി ആലോചിച്ച് നയപരമായ കാര്യങ്ങള്‍ പരസ്യപ്പെടുത്തുന്നതിന് പുതിയ നേതൃത്വത്തെ അനുവദിക്കണമെന്നാണ് കെ.പി.സി.സി നേതൃത്വം പറയുന്നത്. ഇത്തരത്തില്‍ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്യുന്നത് പ്രതിപക്ഷ നേതാവോ കെ.പി.സി.സി അധ്യക്ഷനോ ആയിരിക്കണമെന്ന വാദമാണ് നേതൃത്വം ഉന്നയിക്കുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ. സുധാകരനും രമേശ് ചെന്നിത്തലയെ കാണും.
"
https://www.facebook.com/Malayalivartha