കെഎസ്ആര്‍ടിസി ഭരിക്കാന്‍ തച്ചങ്കരി വരും... തച്ചങ്കരിക്ക് വേണ്ടി ഷിബു ബേബി ജോണ്‍ ഘോരഘോരം വാദിച്ചെങ്കിലും കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും എതിര്‍ത്തു

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായ ടോമിന്‍ ജെ തച്ചങ്കരിക്ക് കെ എസ് ആര്‍ടിസിയുടെ അധിക ചുമതല നല്‍കിയേക്കും. മന്ത്രി സഭായോഗത്തില്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ എതിര്‍പ്പ് കാരണമാണ് കെഎംഎംഎല്‍, എം ഡിയായി അദ്ദേഹത്തെ നിയമിക്കാതിരുന്നത്. തച്ചങ്കരിക്ക് പോസ്റ്റിംഗ് നല്‍കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുഞ്ഞാലിക്കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. മന്ത്രി ഷിബു ബേബി ജോണ്‍ തച്ചങ്കരിക്ക് വേണ്ടി ഘോരഘോരം വാദിച്ചെങ്കിലും കുഞ്ഞാലിക്കുട്ടി അനുവദിച്ചില്ല. ഷിബു ബേബി ജോണിന്റെ മണ്ഡലമായ ചവറയിലാണ് കെഎംഎംഎല്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ ജല അതോറിറ്റിയിലും തച്ചങ്കരിയെ പ്രതിഷ്ഠിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചു. കേരള കോണ്‍ഗ്രസിന്റെ എതിര്‍പ്പ് കാരണം അതും മാറ്റി. ചുരുക്കത്തില്‍ തച്ചങ്കരിയെ ചുമക്കാന്‍ സംസ്ഥാന കാബിനറ്റില്‍ ആരും തയ്യാറായിരുന്നില്ല. അങ്ങനെയാണ് തന്റെ ചാവേറായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തച്ചങ്കരിയെ ഉമ്മന്‍ചാണ്ടി ഏല്‍പ്പിച്ചു കൊടുത്തത്.
തച്ചങ്കരിയെ കെഎസ്ആര്‍ടിസിയില്‍ നിയമിക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പദ്ധതി. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ തച്ചങ്കരിക്ക് കഴിയുമെന്നാണ് മുഖ്യന്റെ വിശ്വാസം. തച്ചങ്കരി പഴയ തച്ചങ്കരിയല്ലെന്നാണ് ഉമ്മന്‍ചാണ്ടി എല്ലാവരോടും പറയുന്നത്.
അതേസമയം തച്ചങ്കരിയെ ചുമക്കാന്‍ എ ഗ്രൂപ്പുകാരും തയ്യാറല്ല. ഉമ്മന്‍ചാണ്ടിക്ക് ഒഴികെ ആര്‍ക്കും തച്ചങ്കരിയെ വേണ്ട. ഉമ്മന്‍ചാണ്ടി എന്തു പറഞ്ഞാലും കേള്‍ക്കുന്ന രണ്ടുപേരാണ് ബാബുവും തിരുവഞ്ചൂരും. അവര്‍ മുഖ്യന്റെ നിര്‍ദ്ദേശാനുസരണം തച്ചങ്കരിയെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























