മൂന്നാര്‍ സമരം: ആവശ്യമെങ്കില്‍ ഇടപെടുമെന്നു മുഖ്യമന്ത്രി

മൂന്നാര്‍ സമരത്തില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രശ്‌നപരിഹാരത്തിനായി വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിനെയും തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബി ജോണിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളി നേതാക്കളുമായി ഞായറാഴ്ച ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാര്‍ സമരത്തെ സര്‍ക്കാര്‍ അതീവഗൗരവത്തോടെ കാണുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സമരത്തിനു ബാഹ്യശക്തികളുടെ സഹായം ലഭിച്ചോ എന്നു പോലീസ് പരിശോധിച്ചു വരികയാണ്. ഇതുവരെ കാണാത്ത സമരരീതിയാണു മൂന്നാറിലേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























