സിദ്ധാര്‍ത്ഥ് ഭരതന്റെ അപകടത്തില്‍ ഞെട്ടി സിനിമാലോകം, യുവനടനായി കേരളം പ്രാര്‍ത്ഥനയില്‍

ചുരുങ്ങിയ കാലംകൊണ്ട് മലയാളികളെ വിസ്മയിപ്പിക്കാന്‍ കഴിഞ്ഞ യുവനടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ വാഹനാപകടത്തില്‍ ഞെട്ടി സിനിമാ ലോകം. ഇന്ന് പുലര്‍ച്ചേ രണ്ടിനാണ് കൊച്ചി തൈക്കൂടത്ത് കാര്‍ മതിലിലിടിച്ചായിരുന്നു അപകടം. അപകടം വിവരം അറിഞ്ഞ ഉടനേ സിദ്ധാര്‍ഥിന്റെ ബന്ധുക്കളും സിനിമാ സുഹൃത്ത്ക്കളും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി. അപകടത്തില്‍ താരത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത് എന്നതിനാല്‍ ഗുരുതരമാണ് ആരോഗ്യാവസ്ഥയെന്നാണ് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
അന്തരിച്ച മുന്‍ സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടേയും മകനാണ് സിദ്ധാര്‍ത്ഥ്. കമലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ നമ്മളിലൂടെ നായകനായി അരങ്ങേറിയ സിദ്ധാര്‍ത്ഥ് പിന്നീട് അനേകം ചിത്രങ്ങളില്‍ നായകനും ഉപനായകനായുമായി തിളങ്ങിയ ശേഷമാണ് സംവിധാന രംഗത്തേക്ക് നീങ്ങിയത്. പ്രിയദര്‍ശന്റെ അസിസ്റ്റന്റായി ക്യാമറയ്ക്ക് പിന്നിലെത്തിയ സിദ്ധാര്‍ത്ഥ് നിദ്രയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്.
ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രമായിരുന്നു ഒടുവില്‍ ചെയ്തത്. ദിലീപിനെ നായകനാക്കിയ ഈ സിനിമ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























