സംസ്ഥാനത്ത് ശുചിമുറികള്‍ നിര്‍മിച്ചു നല്‍കാന്‍ നൂറു കോടിയുടെ പദ്ധതി: മാതാ അമൃതാനന്ദമയി

സ്ഥാനത്തു ശുചിമുറികളില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും അതു നിര്‍മിച്ചു നല്‍കാന്‍ 100 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നു മാതാ അമൃതാനന്ദമയി. ഗുണഭോക്താക്കളെ കണ്ടെത്താന്‍ സര്‍വേ നടത്തി അപേക്ഷ ഉടന്‍ ക്ഷണിച്ചുതുടങ്ങും.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നമാമി ഗംഗ പദ്ധതിക്ക് മാതാ അമൃതാനന്ദമയി ഇപ്പോള്‍ നല്‍കിയ 100 കോടി രൂപയ്ക്കു പുറമെ രണ്ടാം ഘട്ടത്തിനായി 100 കോടി കൂടി ഈ മാസാവസാനം നടക്കുന്ന മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങില്‍ നല്‍കും. 100 കോടി രൂപയുടെ ചെക്ക് മാതാ അമൃതാനന്ദമയിയില്‍ നിന്ന് ഇന്നലെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഏറ്റുവാങ്ങി.
ഗംഗാനദിയുടെ തീരപ്രദേശങ്ങളിലെ ഗ്രാമങ്ങളില്‍ തുറസായ സ്ഥലത്തു മലമൂത്ര വിസര്‍ജനം ഒഴിവാക്കാന്‍ ശുചിമുറികള്‍ നിര്‍മിക്കാനാണ് ഈ തുക വിനിയോഗിക്കുന്നത്. മഠത്തിന്റെ നേതൃത്വത്തില്‍ സര്‍വേ നടത്തി ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ തന്നെ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ അഭ്യര്‍ഥന കണക്കിലെടുത്താണ് 200 കോടി രൂപ നല്‍കുന്നതെന്നും അമൃതാനന്ദമയി പറഞ്ഞു.
ഗംഗാനദി ശുചീകരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യമല്ല, നമ്മുടെ എല്ലാവരുടെയും ആവശ്യമായി കണ്ടു രംഗത്തിറങ്ങണം. പുണ്യനദിയായ ഗംഗയില്‍ ഇപ്പോള്‍ 25% മാത്രമേ പ്രകൃതിദത്തമായ വെള്ളം ഒഴുകുന്നുള്ളൂ. ബാക്കിയെല്ലാം ഫാക്ടറികളില്‍നിന്നും ശുചിമുറികളില്‍ നിന്നും ഒഴുകിയെത്തുന്ന മലിനജലമാണ്. ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന തനിക്കു ശുദ്ധമായ വെള്ളത്തിന്റെ പ്രാധാന്യം നന്നായി അറിയാമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.
മാതാ അമൃതാനന്ദമയി ആധ്യാത്മികതയുടെയും കാരുണ്യത്തിന്റെയും പ്രതീകമാണെന്ന് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. നല്‍കുന്നതിന്റെ കല (ആര്‍ട്ട് ഓഫ് ഗിവിങ്) ആണ് അമ്മ നമ്മെ പഠിപ്പിക്കുന്നത്. മാതാ അമൃതാനന്ദമയിയെ പോലുള്ള വിശുദ്ധ സന്യാസിനി 200 കോടി രൂപ നല്‍കുമ്പോള്‍ ഗംഗ ശുദ്ധീകരണത്തിനു ലോകമെമ്പാടും അതു ശക്തമായ സന്ദേശമാണു നല്‍കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കെ.സി. വേണുഗോപാല്‍ എംപി, സി. ദിവാകരന്‍ എംഎല്‍എ, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ, സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് തമിള്‍ ഇസൈ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആര്‍. രാജപ്രിയന്‍, സി.എസ്. അബ്ദുല്‍ സലിം, ബി. ശ്രീകുമാര്‍, അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരൂപാനന്ദപുരി, അമൃത വിശ്വവിദ്യാപീഠം വൈസ്ചാന്‍സലര്‍ ഡോ. വെങ്കിട്ട് രംഗന്‍ എന്നിവര്‍ സംബന്ധിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























