സൈലന്‍സര്‍ മാറ്റിയാല്‍ ഇനി പണികിട്ടും!

മോട്ടോര്‍ ബൈക്കില്‍ ചെത്തിപ്പായുന്ന പയ്യന്‍സിന്റെ അറിവിലേയ്ക്ക്. ഇനി രൂപത്തിലും യന്ത്രഭാഗങ്ങളിലും മാറ്റങ്ങള്‍ വരുത്തി ചീറിപ്പാഞ്ഞാല്‍ കയ്യോടെ \'പണി\' കിട്ടും. ഇത്തരം വണ്ടികള്‍ പിടിച്ചെടുക്കാനും ആര്‍സി ബുക്ക് സസ്‌പെന്‍ഡ് ചെയ്യാനും ഗതാഗത കമ്മിഷണര്‍ നിര്‍ദേശം നല്‍കി. കാതടപ്പിക്കുന്ന ശബ്ദമുണ്ടാക്കി ചീറിപ്പായാന്‍ ബൈക്കിന്റെ സൈലന്‍സര്‍ മുറിച്ചുമാറ്റുന്ന പതിവ് ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപകമാണ്.
ഇതിനു പുറമേ ഹാന്‍ഡിലുകള്‍ക്ക് രൂപമാറ്റം വരുത്തുക, മുന്‍വശത്തെ ബ്രേക്ക് മാറ്റുക എന്നിവ വ്യാപകമായ പശ്ചാത്തലത്തിലാണ് ഉത്തരവ്. വാഹനങ്ങളില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നത് മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന്റെ ലംഘനമാണെന്ന് കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു. ഇത് അപകടങ്ങള്‍ക്കും ശബ്ദ മലിനീകരണത്തിനും കാരണമാകുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























