പിണറായിക്കെതിരെ വെള്ളാപ്പള്ളി രംഗത്ത്, സിപിഎം ഗുരുവിനെ അല്ല തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് വെള്ളാപ്പള്ളി

പിണറായിയ്‌ക്കെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സിപിഎം ലക്ഷ്യമിടുന്നത് ഗുരുവിനെ അല്ല മറിച്ച് തന്നെയാണെന്ന് വെള്ളാപ്പള്ളി നടേശന്‍. പിണറായി ധാര്‍ഷ്യത്തോടെ പെരുമാറുന്നതെന്നും വെള്ളാപ്പള്ളി. പടനായകനെ തകര്‍ത്ത് പടയെ ഛിന്നഭിന്നമാക്കാനാണ് ശ്രമിക്കുന്നത്. ഗുരുവിന് പകരം തന്നെ കുരിശിലേറ്റാമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. കണ്ണൂരിലെ സിപിഎം നേതാക്കള്‍ ശവക്കറ പണിയുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. പരസ്യസംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























