കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ ബാംഗ്‌ളൂരില്‍ നിന്ന് കടന്നു

കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കൊള്ളയടിച്ച കേസിലെ പ്രതികള്‍ക്ക് വേണ്ടി പ്രത്യേക സ്‌ക്വാഡ് കര്‍ണാടക സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഓപ്പറേഷനുമായി നേരിട്ട് ബന്ധമുള്ള പ്രതികളില്‍ ചിലര്‍ ബംഗളൂരുവില്‍ തങ്ങുന്നതായി പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. അത് പ്രകാരം ബംഗളൂരുവിലേക്ക് നീങ്ങിയ പൊലീസ് സംഘത്തിന്റെ നീക്കം മണത്തറിഞ്ഞ മോഷ്ടാക്കള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടതായാണ് ഒടുവില്‍ പൊലീസ് നല്കുന്ന സൂചന.
രണ്ട് പേരെങ്കിലും മുംബയിലേക്ക് കടന്നതായും പൊലീസ് സംഘം സൂചന നല്കുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഏരിയാലില്‍ ദേശീയപാതയ്ക്കരികില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ നാടിനെ ഞെട്ടിക്കുന്ന കൊള്ള അരങ്ങേറിയത്. ഡിവൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























